loader image
ഭാഷയല്ല, മനുഷ്യത്വമാണ് പ്രധാനം! എ.എ. റഹീമിനെതിരായ സൈബർ ആക്രമണത്തിൽ പിന്തുണയുമായി യുവമോർച്ച സംസ്ഥാന സെക്രട്ടറി

ഭാഷയല്ല, മനുഷ്യത്വമാണ് പ്രധാനം! എ.എ. റഹീമിനെതിരായ സൈബർ ആക്രമണത്തിൽ പിന്തുണയുമായി യുവമോർച്ച സംസ്ഥാന സെക്രട്ടറി

കോഴിക്കോട്: ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് എ.എ. റഹീം എം.പിയുടെ ഇംഗ്ലീഷ് ഭാഷാ വൈഭവത്തെ പരിഹസിക്കുന്നവർക്കെതിരെ യുവമോർച്ച സംസ്ഥാന സെക്രട്ടറി അഖിൽ പാലോട്ടുമഠത്തിൽ. രാഷ്ട്രീയ വിയോജിപ്പുകൾക്കിടയിലും റഹീമിന് പിന്തുണയുമായി എത്തിയ അഖിൽ, ഭരണനേതൃത്വത്തിന് വേണ്ടത് ഭാഷാ നൈപുണ്യമല്ലെന്നും മറിച്ച് ജനകീയ വിഷയങ്ങളിൽ ഇടപെടാനുള്ള മനുഷ്യത്വപരമായ മനസ്സുമാണെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.

കർണാടകയിലെ കോൺഗ്രസ് സർക്കാർ നടത്തിയ ‘ബുൾഡോസർ വേട്ട’യിൽ കേരളത്തിലെ ലീഗ് നേതൃത്വം പുലർത്തുന്ന മൗനമാണ് യഥാർത്ഥത്തിൽ ചർച്ച ചെയ്യേണ്ടത്. അല്ലാതെ ഇങ്ങനെയുള്ള കാര്യങ്ങളല്ല എന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായ വിയോജിപ്പുകൾ നിലനിൽക്കുമ്പോഴും, റഹീമിന്റെ ഇംഗ്ലീഷ് ഭാഷാ വൈഭവത്തെ ട്രോളുന്നത് ഉചിതമല്ലെന്നും ജനപ്രതിനിധികൾക്ക് വേണ്ടത് ഭാഷാ നൈപുണ്യമല്ല, മനുഷ്യത്വപരമായ മനസ്സുമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. ബെംഗളൂരുവിലെ വീട് നഷ്ടപ്പെട്ടവരെ സന്ദർശിക്കുന്നതിനിടെ റഹീം നൽകിയ അഭിമുഖം ട്രോളുകൾക്ക് ഇരയായ പശ്ചാത്തലത്തിലാണ് ഈ രാഷ്ട്രീയ പിന്തുണ.
The post ഭാഷയല്ല, മനുഷ്യത്വമാണ് പ്രധാനം! എ.എ. റഹീമിനെതിരായ സൈബർ ആക്രമണത്തിൽ പിന്തുണയുമായി യുവമോർച്ച സംസ്ഥാന സെക്രട്ടറി appeared first on Express Kerala.

Spread the love
See also  രോഹിത് ശർമയ്ക്കും ഹർമൻപ്രീതിനും പത്മശ്രീ; വിജയ് അമൃത്‌രാജിന് പത്മഭൂഷൺ

New Report

Close