ഇന്ധന വിലവർധനവ് പിൻവലിക്കണമെന്നാവശ്യപെട്ട് സിപിഎം കൊടകര ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പുതുക്കാട് പോസ്റ്റ് ഓഫീസ് മാർച്ച് ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ. ഷാജൻ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം ടി.എ. രാമകൃഷ്ണൻ അധ്യക്ഷനായി. ഏരിയ സെക്രട്ടറി പി.കെ. ശിവരാമൻ, ജില്ലാ പഞ്ചായത്തംഗം കെ.ജെ. ഡിക്സൻ, പി.ആർ. പ്രസാദൻ, എം.ആർ. രഞ്ജിത്ത്, ഇ.കെ. അനൂപ്, സരിത രാജേഷ്, അഡ്വ. അൽജോ പുളിക്കൻ, പി.ഡി. നെൽസൻ എന്നിവർ സംസാരിച്ചു.



