തൃശൂർ നെഹ്റു പാർക്കിൽ നിന്നും ഒരുപവനിലധികം തൂക്കംവരുന്ന സ്വർണ്ണാഭരണവും 3500 രൂപയും അടങ്ങുന്ന ബാഗ് മോഷ്ടച്ച കേസിലെ പ്രതിയായ കൊല്ലം മുണ്ടക്കൽ സ്വദേശിയായ രൂപം നിവാസിലെ നാഗേന്ദ്രൻ (58) എന്നയാളെയാണ് പിടികൂടിയത്.31.5.2026 തിയ്യതിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അന്നേദിവസം പാർക്കിലിരുന്ന അത്താണി സ്വദേശിനിയുടെ ഹാൻബാഗ് മോഷണം പോവുകയായിരുന്നു. ഇക്കാര്യം ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ അറിയിച്ചതിനെ തുടർന്ന് ഈസ്റ്റ് പോലീസ് കേസ് റെജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങുകയും ചെയ്തു.അന്വേഷണത്തിൽ പ്രതിയുടെ സി സി ടി വി ദൃശ്യം ലഭിക്കുകയും പിന്നീടുള്ള അതിസമർത്ഥമായ അന്വേഷണത്തിൽ പ്രതിയെ റൌണ്ടിലെ ആനക്കോട്ട പരിസരത്തുനിന്നും പിടികൂടുകയുമായിരുന്നു. പ്രതിക്ക് ഗുരുവായൂർ ടെംമ്പിൾ, റെയിൽവേ എന്നീ പോലീസ് സ്റ്റേഷനുകളിലായി രണ്ട് കേസുകൾ നിലവിലുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.അസിസ്റ്റൻറ് കമ്മീഷണർ എം ശശീധരൻെറ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ കിരൺ സി നായർ, സബ് ഇൻസ്പെക്ടർമാരായ റെജിൻരാജ്, അനുശ്രുതി സി ബാലൻ, ഉദയകുമാർ, സുരേഷ്കുമാർ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ ഷൈജ, സീനിയർ സിവിൽ പോലീസ് ഓഫീസർ സൂരജ് സിവിൽ പോലീസ് ഓഫീസർമാരായ അജ്മൽ, ഹരീഷ്, ദീപക്, റെനീഷ് (ക്യാമറ കൺട്രോൾ) എന്നിവരാണ് ഉണ്ടായിരുന്നത്



