PUDUKAD-NEWS-PUTHUKAD-NEWS

കയ്പമംഗലത്ത് വൻ മയക്കുമരുന്ന് വേട്ട: രണ്ട് കുപ്രസിദ്ധ ക്രിമിനലുകളെ ലഹരിവസ്തുക്കളുമായി അറസ്റ്റ് ചെയ്തു.

കയ്പമംഗലം: സ്കൂൾ-കോളേജ് വിദ്യാർത്ഥികളെ ലക്ഷ്യമിട്ട് വിൽപനയ്ക്കായി സൂക്ഷിച്ച കഞ്ചാവ്, ഹാഷിഷ് ഓയിൽ, എം.ഡി.എം.എ (MDMA) എന്നിവ സഹിതം നിരവധി ക്രിമിനൽക്കേസുകളിൽ പ്രതികളായ രണ്ട് പേരെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു.
കയ്പമംഗലം വഴിയമ്പലം സ്വദേശി പുത്തൂർ വീട്ടിൽ സൂരജ് (27), പുല്ലൂറ്റ് നാരായണമംഗലം സ്വദേശി മുണ്ടോളി വീട്ടിൽ അമ്പാടി എന്നറിയപ്പെടുന്ന അക്ഷയ് (30) എന്നിവരാണ് 03-06-2026 തിയ്യതി രാവിലെ 11.00 മണിയോടെ കാളമുറിയിലുള്ള വാടക വീട്ടിൽ നിന്നും പോലീസിന്റെ പിടിയിലായത്. നടപടിക്രമങ്ങൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു. സൂരജ് ഒരു കവർച്ചക്കേസിലും വീടുകയറി ആക്രമണം നടത്തിയ ഒരു കേസ്സിലും പ്രതിയാണ്.
അക്ഷയ് ഒരു കവർച്ചക്കേസിലും രണ്ട് വധശ്രമക്കേസിലും ഒമ്പത് അടിപിടിക്കേസിലും ആശുപത്രിയിൽ അതിക്രമം നടത്തിയ ഒരു കേസ്സിലും അക്രമസംഭവങ്ങളിൽ ഏർപ്പെടുകയോ, ലഹളകൾ ഉണ്ടാക്കുകയോ, പൊതുസമാധാനം തകർക്കുകയോ ചെയ്യാതിരിക്കാൻ ബോണ്ട് വാങ്ങിയ മൂന്ന് കേസ്സിലും അടക്കം ആകെ പതിനഞ്ച് ക്രമിനൽക്കേസുകളിൽ പ്രതിയാണ്.
തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ കയ്പ മംഗലം എസ് എച്ച് ഒ ബിജിത്ത്, എസ് ഐ അജാസുദ്ദീൻ, ജി എസ് ഐ മണികണ്ഠൻ, സി പി ഒ പ്രിയ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Spread the love
See also  കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറി അപകടം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top