മണ്ണുത്തി നെട്ടിശ്ശേരിയിൽ പണത്തെ ചൊല്ലിയുള്ള തർക്കത്തിനിടെ യുവാവിന് കുത്തേറ്റു. നെട്ടിശ്ശേരി സ്വദേശി കരുവന്നൂർ വീട്ടിൽ മനുവിനാണ് കുത്തേറ്റത്. പരിക്കേറ്റ മനുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് 3 പേരെ മണ്ണുത്തി പോലീസ് കസ്റ്റഡിയിലെടുത്തു.




