ദേശീയപാതയിൽ എസ്. എൻ.പുരം സെൻ്ററിൽ ചരക്ക് ലോറി നിയന്ത്രണംവിട്ട് മറിഞ്ഞ് അപകടം. ആർക്കും പരിക്കില്ല. ഇന്ന് രാവിലെ ഏഴ് മണിയോടെ സെൻ്ററിലെ കിഴക്കേ വളവിലാണ് അപകടമുണ്ടായത്. മുംബൈയിൽ നിന്നും കൊച്ചിയിലേക്ക് മരുന്നുമായി പോവുകയായിരുന്നു ലോറി.
വളവ് തിരിയുന്നതിനിടെ നിയന്ത്രണം തെറ്റി മറിയുകയായിരുന്നു. മറ്റൊരു ലോറി കൊണ്ടുവന്ന് ലോഡ് മാറ്റിയ ശേഷം ലോറി ഉയർത്താൻ ശ്രമം ആരംഭിച്ചിട്ടുണ്ട്. മതിലകം പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.



