PUDUKAD-NEWS-PUTHUKAD-NEWS

ഹരിത വസന്തം പദ്ധതിയുമായി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്

‘ഹരിത വസന്തം’ പദ്ധതിയുമായി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്

 

ഇരിങ്ങാലക്കുട : ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ രണ്ട് ലക്ഷം രൂപ വകയിരുത്തി നടപ്പിലാക്കുന്ന “ഹരിതവസന്തം2026-27″പദ്ധതി കാറളം പഞ്ചായത്തിൽ ചമയം ജോയിന്റ് ലിങ്കേജ് ഗ്രൂപ്പിന്റെ കൃഷിസ്ഥലത്ത് ചെണ്ടുമല്ലി തൈ നട്ടു കൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ടി ജി ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. കെ. ശിവൻകുട്ടി അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രസീന സജയൻ സ്വാഗതവും കാറളം കൃഷി അസിസ്റ്റന്റ് അക്ഷയ് കുമാർ നന്ദിയുംപറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രിയ സുനിൽ, ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർമാരായ കെ. ബി ഷമീർ, അനീഷ് ശശിധരൻ, പ്രീത എൻ. എൻ, പ്രിയ അനിൽ, സുധീർദാസ്, നീതു അനീഷ്, അഞ്ജു സുജിത്ത്, ഗിരീഷ് നന്തിക്കൽ, കാറളം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.എൻ. ഉണ്ണികൃഷ്ണൻ, ഇരിങ്ങാലക്കുട കൃഷി അസിസ്റ്റന്റ് ഡയറക്ടർ ഫാജിത റഹ്മാൻ, കൃഷി അസിസ്റ്റന്റ്മാരായ ജിനി ജനാർദ്ദനൻ, സുനിത എം.വി, പഞ്ചായത്ത് സിഡിഎസ് ചെയർപേഴ്സൺ ജിജി ഗോപി എന്നിവർ സംസാരിച്ചു. ഓണത്തിനോടനുബന്ധിച്ച് പൂക്കളും പച്ചക്കറികളും വില കുറവിൽ പൊതു വിപണിയിലേക്ക് എത്തിക്കുന്നതിന് ബ്ലോക്ക് പഞ്ചായത്തിലെ കാട്ടൂർ, കാറളം, പറപ്പൂക്കര, മുരിയാട് പഞ്ചായത്തുകളിലെ കർഷക കുടുംബശ്രീ ഗ്രൂപ്പുകൾക്ക് പച്ചക്കറി – ചെണ്ടുമല്ലി തൈകൾ നൽകിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

Spread the love
See also  സ്വകാര്യ ബസുകൾ പണിമുടക്കിലേക്ക്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top