ആണ്‍വേഷം കെട്ടി ജോലിക്കിറങ്ങിയ പതിനേഴുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയില്‍, ജീവനൊടുക്കാനൊരുങ്ങിയ പെണ്‍കുട്ടിക്ക് രക്ഷകനായി റെയില്‍വേ പോലീസ്

ആണ്‍വേഷം കെട്ടി ജോലിക്കിറങ്ങിയ പതിനേഴുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയില്‍, ജീവനൊടുക്കാനൊരുങ്ങിയ പെണ്‍കുട്ടിക്ക് രക്ഷകനായി റെയില്‍വേ പോലീസ്

കുടുംബത്തിലെ കടുത്ത സാമ്പത്തിക പ്രതിസന്ധികളെത്തുടർന്ന് സുരക്ഷിതത്വം കരുതി ആണ്‍വേഷം ധരിച്ച്‌ ജോലിക്കിറങ്ങിയ 17 വയസ്സുകാരി ലൈംഗികാതിക്രമത്തിന് ഇരയായി.സംഭവത്തില്‍ വയനാട് മീനങ്ങാടി സ്വദേശി സനോജിനെ പോക്‌സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. ട്രെയിനില്‍നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ച പെണ്‍കുട്ടിയെ റെയില്‍വേ പോലീസിന്റെ സമയോചിതമായ ഇടപെടലാണ് രക്ഷപെടുത്തിയത്.

കഴിഞ്ഞദിവസം ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ വാതില്‍പ്പടിയില്‍ അതീവ അപകടകരമായ രീതിയില്‍ യാത്ര ചെയ്തിരുന്ന കുട്ടിയെ പെരിന്തല്‍മണ്ണയിലെ ഒരു പോലീസുകാരൻ ശ്രദ്ധിക്കുകയായിരുന്നു. ആണ്‍കുട്ടിയാണെന്ന് കരുതിയാണ് ഇദ്ദേഹം കുട്ടിയുടെ അടുത്തെത്തി സംസാരിച്ചത്. എന്നാല്‍ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയതിനെ തുടർന്ന് തിരിച്ചറിയല്‍ രേഖകള്‍ ഉള്‍പ്പെടെ ചോദിച്ചറിഞ്ഞപ്പോഴാണ് പെണ്‍കുട്ടി താൻ അനുഭവിച്ച ക്രൂരതകള്‍ വെളിപ്പെടുത്തിയത്.തുടർന്ന് പോലീസുകാരൻ വിവരം റെയില്‍വേ പോലീസ് എസ്.എച്ച്‌.ഓ അനില്‍ മാത്യുവിനെ അറിയിക്കുകയും കുട്ടിയെ തൃശ്ശൂർ റെയില്‍വേ സ്റ്റേഷനില്‍ ഇറക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ വൈദ്യപരിശോധനയിലാണ് പെണ്‍കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായി കണ്ടെത്തിയത്.

അച്ഛനില്ലാത്ത പെണ്‍കുട്ടിയുടെ അമ്മ കടുത്ത മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണ്. അമ്മയുടെ സഹോദരിക്കൊപ്പമായിരുന്നു താമസമെങ്കിലും അവിടെ ജീവിതം സുരക്ഷിതമല്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് കുട്ടി ആണ്‍വേഷം കെട്ടി ക്ലീനർ ജോലിക്ക് ഇറങ്ങാൻ തീരുമാനിച്ചത്. തുടർന്ന് സഹോദരനെപ്പോലെ വിശ്വസിച്ച്‌ മീനങ്ങാടി സ്വദേശിയായ സനോജിന്റെ മിനിലോറിയില്‍ ക്ലീനറായി ജോലിക്ക് ചേരുകയായിരുന്നു

Spread the love
See also  തെങ്ങ് കടപുഴകി വീണ് ഓട്ടോറിക്ഷ തകർന്നു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top