PUDUKAD-NEWS-PUTHUKAD-NEWS

അഡ്വ. കെ.ആർ. തമ്പാൻ അനുസ്മരണം നടത്തി

ഇരിങ്ങാലക്കുട : കമ്മ്യൂണിസ്റ്റ് പാർട്ടിയെ ഇരിങ്ങാലക്കുട മണ്ഡലത്തിലും പ്രത്യേകിച്ച് പട്ടണപ്രദേശത്തും കെട്ടിപ്പടുക്കുന്നതിൽ നിർണ്ണായകമായ പങ്ക് വഹിക്കുകയും തന്റെ തിരക്കുപിടിച്ച അഭിഭാഷകവൃത്തിക്കിടയിലും നവോത്ഥാനമൂല്യങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ട് ജനങ്ങളെ ആവുംവിധം സഹായിച്ചും കർമ്മനിരതമായ ജീവിതം നയിച്ച അഡ്വ. കെ.ആർ. തമ്പാൻ്റെ 18-ാം ചരദിനത്തോടനുബന്ധിച്ച് സിപിഐ മണ്ഡലം കമ്മിറ്റി, കെ.ആർ. തമ്പാൻ സ്മാരക ട്രസ്റ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു.

സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവും എം.എൽ.എ.യുമായ അഡ്വ. കെ. രാജൻ ഉദ്ഘാടനം ചെയ്തു.

സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം പി. മണി അധ്യക്ഷത വഹിച്ചു.

പ്രഭാഷകനും എഴുത്തുകാരനുമായ
പി.എൻ. ഗോപീകൃഷ്ണൻ അനുസ്മരണ പ്രഭാഷണം നടത്തി.

വേൾഡ് പഞ്ചഗുസ്തി മാസ്റ്റേഴ്സ് മത്സര ജേതാവ് ജെസ്റ്റിൻ പീണിക്കപ്പറമ്പിലിനെ ചടങ്ങിൽ ആദരിച്ചു.

ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ്, സിപിഐ മണ്ഡലം സെക്രട്ടറി എൻ.കെ. ഉദയപ്രകാശ്,
സിപിഐ മുൻ സംസ്ഥാന കമ്മിറ്റി അംഗം കെ. ശ്രീകുമാർ, അഡ്വ. കെ.ആർ. തമ്പാൻ സ്മാരക ട്രസ്റ്റ് പ്രതിനിധി മീര തമ്പാൻ, സിപിഐ മണ്ഡലം അസിസ്റ്റൻ്റ് സെക്രട്ടറി അഡ്വ. പി.ജെ. ജോബി എന്നിവർ പ്രസംഗിച്ചു.

Spread the love
See also  ചേർപ്പ് മിനി സിവിൽ സ്റ്റേഷൻ പരാധീനതകൾ അടിയന്തിര പരിഹാരമാകുന്നു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top