എടത്തിരുത്തി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ചാമക്കാല കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ സഹകരണത്തോടെ വ്യാപാരി പ്രതിനിധികൾ, അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്ന സ്ഥാപന ഉടമകൾ, റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ, ഫ്ലാറ്റ് ഉടമകൾ, ഹോട്ടൽ ഉടമകൾ, ബേക്കറി, കൂൾബാർ എന്നിവർക്ക് ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു.
കാളിക്കുട്ടി സ്മാരക സാംസ്കാരിക നിലയത്തിൽ നടന്ന പരിപാടിയിൽ പൊതുജനാരോഗ്യ സംരക്ഷണം, ഷിഗല്ല, ടൈഫോയ്ഡ്, ഡെങ്കിപ്പനി, എലിപ്പനി, ക്ഷയരോഗം, മാലിന്യ സംസ്കരണം, ശുചിത്വ മാനദണ്ഡങ്ങൾ, കൊതുകുജന്യ രോഗ പ്രതിരോധം, ഭക്ഷ്യസുരക്ഷ, നിരോധിത പ്ലാസ്റ്റിക് ഉപയോഗ നിയന്ത്രണം, അതിഥി തൊഴിലാളികളുടെ താമസകേന്ദ്രങ്ങളിലെ ആരോഗ്യ-ശുചിത്വ ക്രമീകരണങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വിശദമായ ക്ലാസുകൾ നടന്നു.
പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.ചന്ദ്രബാബു അധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് പ്രസിഡണ്ട് ബൈന പ്രദീപ് ഉദ്ഘാടനം ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ അജിത പ്രദീപ് , വികസന സ്ഥിരം സമിതി ചെയർപേഴ്സൺ നൗമി പ്രസാദ്, പഞ്ചായത്ത് അംഗളായ നീതു സുജേഷ്, ഗീത മോഹൻദാസ്, സാജിത അഷ്റഫ്, രഞ്ജിനി സത്യൻ , ഷനിത ലെനിൻ, സ്ലെസിൻ ദിനേഷ്, ഉമറുൾ ഫറൂഖ്, ഷാജഹാൻ പി.എസ്, കെ.ബി.അജയഘോഷ്,
ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരായ ഹെൽത്ത് ഇൻസ്പെക്ടർ ബിഞ്ചു ജേക്കബ് സി, പെരിഞ്ഞനം ബ്ലോക്ക് കുടുംബാരോഗ്യ കേന്ദ്രം എപ്പിഡെമോളജിസ്റ്റ് ഡോ.ടി.എസ്.ജീന ,ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ലിനി – വി.എം, രബിത എ.എസ്, ആനന്ദ് .കെ.എസ് വിവിധ വിഷയങ്ങളിൽ ബോധവത്കരണ ക്ലാസുകൾ നയിച്ചു. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനും ശുചിത്വ മാനദണ്ഡങ്ങൾ പാലിക്കുന്നതിനും എല്ലാ സ്ഥാപന ഉടമകളും വ്യാപാരികളും സഹകരിക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറി കെ.വി.സജീഷ് ആഹ്വാനം ചെയ്തു.
ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ, വ്യാപാര സംഘടനാ പ്രതിനിധികൾ, ഫ്ലാറ്റ് അസോസിയേഷൻ ഭാരവാഹികൾ, സ്ഥാപന ഉടമകൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. പൊതുജനാരോഗ്യ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ എല്ലാവരുടെയും സജീവ പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് സെമിനാറിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.



