തൃശ്ശൂർ സ്വദേശികളായ യുവാക്കൾക്ക് ദാരുണാന്ത്യം.

തൃശ്ശൂർ സ്വദേശികളായ യുവാക്കൾക്ക് ദാരുണാന്ത്യം.

ബൈക്ക് അപകടത്തില്‍ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. നെടുമ്പാശ്ശേരി ഫാർമസി കവലയിലുണ്ടായ അപകടത്തിൽ തൃശ്ശൂർ കരുവന്നൂർ സ്വദേശികളായ യുവാക്കൾക്ക് ദാരുണാന്ത്യം. പുറത്താട് പുരയാറ്റുപറമ്പിൽ ഗോകുൽ, ആറാട്ടുപുഴ പുത്തരിപ്പള്ളം അശ്വിൻ എന്നിവരാണ് മരിച്ചത്.
അമിത വേഗതയിലായിരുന്ന ബൈക്ക് പെട്ടെന്ന് നിയന്ത്രണം വിട്ട് റോഡിന് നടുവിലുള്ള ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. നിയന്ത്രണം നഷ്ടപ്പെട്ട വാഹനം മീഡിയനിലെ വൈദ്യുതി വിളക്കുകാലിൽ അതിശക്തമായി ഇടിച്ചാണ് മറിഞ്ഞത്.ഇടിയുടെ ആഘാതത്തിൽ ബൈക്കിൽ യാത്രാക്കാരായിരുന്ന ഇരുവർക്കും ഗുരുതരമായി പരിക്കേറ്റു. അപകടം നടന്നയുടൻ തന്നെ റോഡിലുണ്ടായിരുന്ന മറ്റ് യാത്രക്കാരും നാട്ടുകാരും ചേർന്ന് ഇവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Spread the love
See also  മലപ്പുറത്ത് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽ കെട്ടി പുഴയിലെറിഞ്ഞ ഭർത്താവ് അറസ്റ്റിൽ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top