കൂരിക്കുഴി കമ്പനിക്കടവിൽ വള്ളം മറിഞ്ഞ് അപകടം.

കൂരിക്കുഴി കമ്പനിക്കടവിൽ വള്ളം മറിഞ്ഞ് അപകടം.

കൈപ്പമംഗലം കൂരിക്കുഴി കമ്പനിക്കടവ് കടപ്പുറത്ത് മത്സ്യബന്ധനത്തിനിടെ വള്ളം മറിഞ്ഞ് അപകടം. മത്സ്യത്തൊഴിലാളികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കോവിൽ തെക്കേവളപ്പിൽ രാജേഷിൻ്റെ ഉടമസ്ഥതയിലുള്ള ശ്രീ പാർവതി വള്ളമാണ് അപകടത്തിൽപ്പെട്ടത്.
ഇന്ന് രാവിലെ 11 മണിയോടെ മൂന്ന് തൊഴിലാളികൾ ചേർന്ന് മത്സ്യബന്ധനത്തിനായി വള്ളം കടലിലേക്ക് ഇറക്കുന്നതിനിടെയാണ് വൻ തിരമാലയിലിടിച്ച് വള്ളം മറിഞ്ഞത്. തൊഴിലാളികളായ കോഴിശ്ശേരി പ്രസാദ്, പോണത്ത് സുധീഷ്, കൈതവളപ്പിൽ കണ്ണൻ എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്, ആർക്കും പരിക്കില്ല. വള്ളം തൊഴിലാളികൾ ചേർന്ന് വടം ഉപയോഗിച്ച കരയിലേക്ക് കയറ്റിയെങ്കിലും വള്ളം തകർന്ന നിലയിലാണ്.”

Spread the love
See also  മലർവാടി അങ്കണവാടിയിൽ സംഘടിപ്പിച്ച ഓണാഘോഷം വർണ്ണാഭമായി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top