തൃശൂർ : കേരള സംസ്ഥാന പോലീസ് മേധാവി 27.06.2026 ന് സംഘടിപ്പിച്ച “തൂഫാൻ സ്ട്രൈക്ക്” സ്പെഷ്യൽ ഡ്രൈവിൻെറ ഭാഗമായി, തൃശൂർ സിറ്റി പോലീസ് നഗരത്തിലുടനീളം മയക്കുമരുന്ന് വിരുദ്ധ നടപടികൾ ശക്തമാക്കിയിട്ടുള്ള പരിശോധനകളിൽ മൂന്നുസ്ഥലങ്ങളിൽ നിന്നായി 308 ഗ്രാമോളം എം ഡി എം എ പിടിച്ചെടുത്തു.
26.06.2026 നാണ് പ്രത്യേക പരിശോധന ആരംഭിച്ചത്. ഡാൻസാഫ് സക്വാഡിന് ലഭിച്ച വിശ്വസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് െഎ പി എസ് ൻെറ നിർദ്ദേശത്തിലും നാർക്കോട്ടിക് അസിസ്റ്റൻറ് കമ്മീഷണർ പി ഷിബുവിൻെറ നേതൃത്വത്തിലും പീച്ചി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വാണിയമ്പാറയിൽ ഡാൻസാഫ് സ്ക്വാഡ് സബ് ഇൻസ്പെക്ടർ വിജിത്തും സംഘവും ചേർന്ന് പീച്ചി പോലീസ് ഹൈവേ പോലീസ് എന്നിവയോടൊപ്പം നടത്തിയ വാഹന പരിശോധനയിൽ 2 ഗ്രാം എം ഡി എം എ പിടികൂടി.
പാലക്കാട് മുതലമടയിലെ ഒരു റിസോർട്ടിൽ നിന്നും തൃശൂരിലേക്ക് സ്വിഫ്റ്റ് കാറിൽ യാത്ര ചെയ്യുകയായിരുന്ന കാക്കശ്ശേരി സ്വദേശിയായ കല്ലുരയിൽ വീട്ടിൽ ഷിഫാസ് (26), തൈക്കാട് നെന്മിനി സ്വദേശിയായ വിദ്യ (28), അകതിയൂർ നമ്പഴിക്കാട് സ്വദേശിയായ മരക്കാത്ത് വീട്ടിൽ ജിഷ്ണു (27), നമ്പഴിക്കാട് സ്വദേശിയായ ചെമ്പിൽ വീട്ടിൽ ശ്രീലക്ഷ്മി (20) എന്നിവരെ ദേഹപരിശോധന നടത്തിയതിലാണ് 2 ഗ്രാം എം ഡി എം എ കണ്ടെത്തിയത്.
പിന്നീടു നടത്തിയ അന്വേഷണത്തിലും ഷിഫാസിൽ നിന്നും ലഭിച്ച വിവരവും അനുസരിച്ച് 27.6.2026 ന് പുലർച്ചെ പാവറട്ടി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബണ്ട് റോഡിനുസമീപമുള്ള പ്രതി ഷിഫാസിൻെറ വീടിനു സമീപം നടത്തിയ റെയ്ഡിൽ 18 ഗ്രാം എംഡിഎംഎ കൂടി കണ്ടെടുത്തു ഇതോടെ ആകെ പിടികൂടിയത് 20 ഗ്രാമായി.
റെയ്‌ഡിന് മുമ്പ് ഷിഫാസിൻ്റെ സുഹൃത്തായ സുമേഷ് സ്ഥലത്ത് നിന്ന് കൂടുതൽ അളവിൽ എംഡിഎംഎ സ്ഥലത്തുനിന്നും മാറ്റിയതായി അന്വേഷണത്തിൽ വെളിപ്പെടുകയും, ഇതിനെതുടർന്ന് പ്രതികളുടെ മൊബൈൽ ഫോൺ പരിശോധനകളിലൂടെ, മെസേജുകൾ, കോൾ റെക്കോർഡുകൾ, എന്നിവയിലൂടെ പുതിയ സൂചനകൾ ലഭിക്കുകയും. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, തൃശൂർ ഡാൻസാഫ് ടീം, കുന്നംകുളം സ്‌ക്വാഡുമായി ഏകോപിപ്പിച്ച് ചാവക്കാട് പഞ്ചാരമുക്കിൽ നടത്തിയ റെയ്‌ഡിൽ,
എളവള്ളി ജാനകിപ്പടി സ്വദേശിയായ തെപ്പുറത്ത് വീട്ടിൽ ടി ടി സുമേഷ് (25) ചാവക്കാട് അങ്ങാടിത്താഴം സ്വദേശിയായ പുതുവീട്ടിൽ ഷെബീർ (34), ചാവക്കാട് അങ്ങാടിത്താഴം സ്വദേശിയായ കല്ലൂരയിൽ വീട്ടിൽ അൻഷാദ് (31) എന്നിവർ ഒളിപ്പിച്ചുവെച്ച ഏകദേശം 288 ഗ്രാം എംഡിഎംഎ അലുമിനിയം ഫാബ്രിക്കേഷൻ വർക്ക്ഷോപ്പിൽ നിന്ന് കണ്ടെടുക്കുയും ചെയ്തു. കൂടുതൽ അന്വേഷണങ്ങൾക്കായി സുമേഷിനെ പീച്ചി പോലീസിന് കൈമാറുകയും ചെയ്തു.
ഇതോടെ, “തൂഫാൻ സ്ട്രൈക്ക്” സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി, തൃശൂർ സിറ്റി പോലീസ് ഏകദേശം 308 ഗ്രാമോളം എംഡിഎംഎ (2 ഗ്രാം +18 ഗ്രാം + 288 ഗ്രാം) വിജയകരമായി പിടിച്ചെടുത്തു. രാസലഹരിയുടെ ഉറവിടം തിരിച്ചറിയുന്നതിനും വിതരണ ശൃംഖല കണ്ടെത്തുന്നതിനും ഇതുമായി ബന്ധപ്പെട്ട എല്ലാവരേയും കണ്ടെത്തുന്നതിനുമായി അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് െഎ പി എസ് പറഞ്ഞു.




