loader image
രോഹിത്ത് ശർമ്മയുടെ റെക്കോർഡ് വീണു! സിക്സർ പെരുമഴയുമായി സർഫറാസ് ഖാൻ; 56 പന്തിൽ സെഞ്ച്വറി

രോഹിത്ത് ശർമ്മയുടെ റെക്കോർഡ് വീണു! സിക്സർ പെരുമഴയുമായി സർഫറാസ് ഖാൻ; 56 പന്തിൽ സെഞ്ച്വറി

ആഭ്യന്തര ക്രിക്കറ്റിൽ റെക്കോർഡുകൾ തകർത്തെറിഞ്ഞ് സർഫറാസ് ഖാന്റെ അവിശ്വസനീയ ബാറ്റിംഗ് പ്രകടനം തുടരുന്നു. വിജയ് ഹസാരെ ട്രോഫിയിൽ ഗോവയ്‌ക്കെതിരെ നടന്ന മത്സരത്തിൽ വെറും 75 പന്തിൽ നിന്ന് 157 റൺസാണ് താരം അടിച്ചുകൂട്ടിയത്. 14 സിക്സറുകളും ഒമ്പത് ഫോറുകളും ഉൾപ്പെട്ട ഇന്നിംഗ്‌സിൽ 209.33 എന്ന തകപ്പൻ സ്ട്രൈക്ക് റേറ്റിലായിരുന്നു മുംബൈയ്ക്ക് വേണ്ടി സർഫറാസ് ബാറ്റ് വീശിയത്.

ഈ മിന്നും പ്രകടനത്തിലൂടെ ലിസ്റ്റ് എ ക്രിക്കറ്റിൽ മുംബൈയ്ക്കായി ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടുന്ന താരമെന്ന വമ്പൻ റെക്കോർഡും സർഫറാസ് സ്വന്തമാക്കി. ഇന്ത്യൻ നായകൻ രോഹിത് ശർമ്മ വെറും ആറ് ദിവസം മുൻപ് സ്ഥാപിച്ച റെക്കോർഡാണ് സർഫറാസ് തകർത്തത്. കഴിഞ്ഞയാഴ്ച സിക്കിമിനെതിരായ മത്സരത്തിൽ 62 പന്തിൽ രോഹിത് നേടിയ സെഞ്ച്വറി നേട്ടം, ഗോവയ്‌ക്കെതിരെ വെറും 56 പന്തിൽ സെഞ്ച്വറി തികച്ചുകൊണ്ട് സർഫറാസ് മറികടന്നു.

Also Read: യോർക്കർ രാജാവ് തിരിച്ചെത്തുന്നു! ലങ്കൻ പടയെ ഇനി മലിംഗ പഠിപ്പിക്കും; ലക്ഷ്യം ലോകകപ്പ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ നിർത്തിയിടത്തുനിന്നാണ് വിജയ് ഹസാരെയിൽ താരം ബാറ്റിംഗ് തുടരുന്നത്. മുഷ്താഖ് അലി ടൂർണമെന്റിൽ 203.09 സ്ട്രൈക്ക് റേറ്റിൽ 329 റൺസ് അടിച്ചുകൂട്ടിയ പ്രകടനമാണ് ഐപിഎൽ ലേലത്തിൽ സർഫറാസിനെ ചെന്നൈ സൂപ്പർ കിംഗ്‌സ് പാളയത്തിലെത്തിച്ചത്. വിജയ് ഹസാരെ ട്രോഫിയിലെ നാല് മത്സരങ്ങളിൽ നിന്ന് ഇതിനോടകം 110 ശരാശരിയിൽ 220 റൺസ് സർഫറാസ് നേടിക്കഴിഞ്ഞു. ഐപിഎൽ തുടങ്ങാനിരിക്കെ സർഫറാസിന്റെ ഈ ഫോം ചെന്നൈ ആരാധകർക്കും വലിയ ആവേശം നൽകുന്നുണ്ട്.
The post രോഹിത്ത് ശർമ്മയുടെ റെക്കോർഡ് വീണു! സിക്സർ പെരുമഴയുമായി സർഫറാസ് ഖാൻ; 56 പന്തിൽ സെഞ്ച്വറി appeared first on Express Kerala.

Spread the love
See also  എല്ലാ പഞ്ചായത്തിലും സൗജന്യ മെഡിക്കൽ സ്റ്റോറുകൾ; ‘ഒപ്പം’ മെഡിക്കൽ ക്യാമ്പുമായി മന്ത്രി പി. രാജീവ്

New Report

Close