loader image
ഗ്രാമപ്പഞ്ചായത്ത് പ്രെസിഡന്റ് ഉൾപ്പെടെയുള്ളവർ കെട്ടിയിട്ട് തല്ലി; യുവാവ് ജീവനൊടുക്കി

ഗ്രാമപ്പഞ്ചായത്ത് പ്രെസിഡന്റ് ഉൾപ്പെടെയുള്ളവർ കെട്ടിയിട്ട് തല്ലി; യുവാവ് ജീവനൊടുക്കി

ബെംഗളൂരു: യുവതിയെ കാണാതായതിനെ ചൊല്ലി ബന്ധുക്കളും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും ചേർന്ന് മർദ്ദിച്ച യുവാവ് ജീവനൊടുക്കി. ടി. നരസിപുര താലൂക്കിലെ ബന്നൂർ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ബി. സീഹള്ളി ഗ്രാമത്തിലാണ് സംഭവം. ജയറാമുവിന്റെയും മഞ്ജുളയുടെയും മകനായ 23 വയസ്സുകാരനായ നാഗേന്ദ്ര വീട്ടിലെ പശുതൊഴുത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ക്രിസ്മസ് ദിനം മുതൽ നാഗേന്ദ്ര പ്രണയിച്ചിരുന്ന പെൺകുട്ടിയെ കാണാതായിരുന്നു. ഡിസംബർ 26ന് പെൺകുട്ടിയുടെ ബന്ധുക്കൾ ബന്നൂർ പോലീസിൽ പരാതി നൽകി. തുടർന്ന്, ഞായറാഴ്ച പെൺകുട്ടിയുടെ മാതാപിതാക്കൾ നാഗേന്ദ്രയുടെ വീട്ടിൽ എത്തി മകളെ അന്വേഷിച്ചു, എന്നാൽ മകളെ കണ്ടെത്താനായില്ല. വൈകീട്ട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജയ്കുമാറും മഞ്ജു എന്ന മറ്റൊരാളും നാഗേന്ദ്രയുടെ വീട്ടിലെത്തി. ഇവർ യുവാവിനെ മോട്ടോർസൈക്കിളിൽ കയറ്റി ജയ്കുമാറിന്റെ ഫാംഹൗസിലെത്തിച്ചു. അവിടെവെച്ച് നാഗേന്ദ്രയുടെ കൈകൾ കെട്ടി മർദ്ദിച്ചതായി മാതാവ് മഞ്ജുള പോലീസിൽ പരാതി നൽകി.

Also Read: പൊതുജനങ്ങൾക്ക് ഭീഷണിയായി പുതുവത്സരാഘോഷം; മാനന്തവാടിയിൽ മൂന്നുപേർ പിടിയിൽ

ഇവർക്കൊപ്പം പെൺകുട്ടിയുടെ അമ്മയും ബന്ധുക്കളും ഉണ്ടായിരുന്നു. സംഭവത്തിൽ നാഗേന്ദ്രയുടെ രണ്ട് ഫോണുകളും പിടിച്ചെടുത്തതായി മാതാവ് പരാതിയിൽ പറഞ്ഞു. ആക്രമണം നിർത്തണമെന്ന് പറഞ്ഞപ്പോൾ, പ്രശ്നം ഗ്രാമനേതാക്കൾ പരിഹരിക്കുമെന്നും സംഭവങ്ങൾ പുറത്തു പറയുകയാണെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നും, ഗ്രാമം വിട്ടുപോകണമെന്നും ഇല്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നുണ്ട്. ഇതേ തുടർന്നാണ് നാഗേന്ദ്ര ജീവിതം അവസാനിപ്പിച്ചത്. സംഭവത്തിൽ ബന്നൂർ പോലീസ് കേസെടുത്തിട്ടുണ്ട്. പെൺകുട്ടിയെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുകയാണ്.
The post ഗ്രാമപ്പഞ്ചായത്ത് പ്രെസിഡന്റ് ഉൾപ്പെടെയുള്ളവർ കെട്ടിയിട്ട് തല്ലി; യുവാവ് ജീവനൊടുക്കി appeared first on Express Kerala.

Spread the love
See also  ടൊയോട്ട വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു; ഒന്നര ലക്ഷത്തിലേറെ കാറുകളിൽ സുരക്ഷാ വീഴ്ച!

New Report

Close