റെക്കോർഡ് വിലയിൽ നിന്നും ആശ്വാസകരമായ ഇടിവ് രേഖപ്പെടുത്തി 2025-നോട് വിടപറഞ്ഞ സ്വർണ്ണവിലയിൽ പുതുവർഷപ്പുലരിയിൽ നേരിയ വർധന. ഡിസംബർ 31-ന് വൈകുന്നേരം പവന് 98,920 രൂപയായി താഴ്ന്ന വിലയിൽ നിന്ന് 120 രൂപ വർധിച്ച് ഇന്ന് 99,040 രൂപയിലെത്തി. ഗ്രാമിന് 15 രൂപയുടെ വർധനവോടെ 12,380 രൂപയാണ് ഇന്നത്തെ നിരക്ക്.
കഴിഞ്ഞ ഡിസംബർ 23-ന് ഒരു ലക്ഷം കടന്ന സ്വർണ്ണവില 28-ാം തീയതിയോടെ 1,04,440 രൂപ എന്ന സർവ്വകാല റെക്കോർഡിൽ എത്തിയിരുന്നു. എന്നാൽ തുടർന്നുള്ള മൂന്ന് ദിവസങ്ങളിൽ 5,520 രൂപയുടെ വൻ ഇടിവ് രേഖപ്പെടുത്തിയത് വിവാഹ ആവശ്യങ്ങൾക്കായി സ്വർണ്ണം വാങ്ങുന്നവർക്ക് വലിയ ആശ്വാസമായിരുന്നു. രാജ്യാന്തര വിപണിയിലെ വിലവ്യതിയാനം, ഡോളർ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയിലെ മാറ്റങ്ങളാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. വിലയിൽ ചെറിയ വർധനവുണ്ടായെങ്കിലും ഒരു ലക്ഷത്തിന് താഴെ തുടരുന്നത് വിപണിയിൽ പ്രതീക്ഷ നൽകുന്നുണ്ട്.
The post പുതുവർഷത്തിൽ നേരിയ വർധനവോടെ സ്വർണ്ണവില; പവന് 99,040 രൂപ appeared first on Express Kerala.



