PUDUKAD-NEWS-PUTHUKAD-NEWS

എസ്.എൻ. പബ്ലിക് ലൈബ്രറിയിൽ വായന പക്ഷാചരണം നടത്തി

ഇരിങ്ങാലക്കുട : വായന പക്ഷാചരണത്തോടനുബന്ധിച്ച് എസ്.എൻ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. വൊളൻ്റിയർമാർ സ്വരുക്കൂട്ടിയ 30ഓളം നോവലുകൾ എസ്.എൻ. പബ്ലിക് ലൈബ്രറിയിലേക്ക് കൈമാറി.

പ്രിൻസിപ്പൽ സി.ജി. സിൻല അധ്യക്ഷത വഹിച്ചു.

എൻ.എസ്.എസ്. വൊളൻ്റിയർമാർ വായനാനുഭവങ്ങൾ പങ്കുവെച്ചു.

വായനയുമായി ബന്ധപ്പെട്ട് കവിതയും നൃത്തശില്പവും നാടകവും കവിതാസംഗമവും നടത്തി.

ലൈബ്രറേറിയന്മാരായ ടി.ഒ. ബീന പോൾസൺ, പി.ആർ. രജന എന്നിവർ പ്രസംഗിച്ചു.

എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ഐ. ദിവ്യ പരിപാടികൾക്ക് നേതൃത്വം നൽകി.

Spread the love
See also  ഇരുപത്തിആറായിരം രൂപയടങ്ങിയ പേഴ്സ് ഉടമസ്ഥന് തിരിച്ചേല്പിച്ച് ലോട്ടറി കച്ചവടക്കരൻ മാതൃകയായി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top