PUDUKAD-NEWS-PUTHUKAD-NEWS

ഊരകത്ത് യുവാവ് കുളത്തിൽ മുങ്ങിമരിച്ചു.

ചേർപ്പ് : കൂട്ടുകാരുമൊത്ത് ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. തമിഴ്നാട്ടിൽ നിന്നും ചേർപ്പ് ഭാഗത്ത് ചെണ്ട വാങ്ങാൻ എത്തിയ സംഘത്തിലെ ചെന്നൈ സ്വദേശി തരുൺ (25) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ചേകാലോടെ ആണ് സംഭവം.
ആറംഗ സംഘമാണ് ഊരകം മൈമ്പിള്ളി ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയതെന്ന് പറയുന്നു. പെട്ടെന്ന് തരുണിനെ കാണാതാവുകയായിരുന്നു. ഉടൻ തന്നെ പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി നടത്തിയ തെരച്ചിലിൽ ആണ് മൃതദേഹം കണ്ടെത്തിയത്. ചേർപ്പ് പോലീസ് മേൽനടപടികൾ സ്വീകരിച്ചു വരുന്നു

Spread the love
See also  വായന പക്ഷാചരണം: വായനശാല സന്ദർശനവും ബഷീർ അനുസ്മരണവും സംഘടിപ്പിച്ചു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top