loader image
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് വെല്ലുവിളിയായി ആഗോള പ്രതിസന്ധികൾ: മുന്നറിയിപ്പുമായി റിസർവ് ബാങ്ക്

ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് വെല്ലുവിളിയായി ആഗോള പ്രതിസന്ധികൾ: മുന്നറിയിപ്പുമായി റിസർവ് ബാങ്ക്

ന്യൂഡൽഹി: അന്താരാഷ്ട്ര തലത്തിലുള്ള അനിശ്ചിതത്വങ്ങളും വ്യാപാര രംഗത്തെ ഇടിവും ഹ്രസ്വകാലത്തേക്ക് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് വെല്ലുവിളിയായേക്കാമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഏറ്റവും പുതിയ സാമ്പത്തിക സ്ഥിരതാ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. രൂപയുടെ മൂല്യത്തിലുണ്ടാകാവുന്ന ഇടിവ്, കയറ്റുമതിയിലെ കുറവ്, കമ്പനികളുടെ ലാഭവിഹിതത്തിലെ ഇടിവ് എന്നിവ ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളാണ്. കൂടാതെ, വിദേശ നിക്ഷേപത്തിൽ കുറവുണ്ടാകാനും യുഎസ് ഓഹരി വിപണിയിലെ തകർച്ച ഇന്ത്യൻ വിപണിയെ ബാധിക്കാനും സാധ്യതയുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

Also Read: ലോകത്തിന് മുന്നിൽ ഇന്ത്യയുടെ കുതിപ്പ്; ജപ്പാനെ മറികടന്ന് നാലാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി രാജ്യം

എങ്കിലും, ഇത്തരം പ്രതിസന്ധികളെ അതിജീവിക്കാനുള്ള കരുത്ത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്കുണ്ടെന്ന് ആർബിഐ വ്യക്തമാക്കുന്നു. പ്രതികൂല സാഹചര്യങ്ങൾക്കിടയിലും അടുത്ത വർഷം ഇന്ത്യ മികച്ച വളർച്ച കൈവരിക്കുമെന്നാണ് ആർബിഐയുടെ വിലയിരുത്തൽ. ബാങ്കിംഗ് മേഖലയിലെ കിട്ടാക്കടത്തിന്റെ തോത് കുറയുന്നത് സമ്പദ്‌വ്യവസ്ഥയ്ക്ക് ശുഭസൂചനയാണ്. ബാങ്കുകളുടെ ആകെ കിട്ടാക്കടം 2027 മാർച്ചോടു കൂടി 1.9 ശതമാനമായി കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ ഇത് 2.1 ശതമാനമായിരുന്നു. കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളിലെ ഏറ്റവും കുറഞ്ഞ കിട്ടാക്കട നിരക്കാണിതെന്ന് ആർബിഐ റിപ്പോർട്ട് കൂട്ടിച്ചേർക്കുന്നു.
The post ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് വെല്ലുവിളിയായി ആഗോള പ്രതിസന്ധികൾ: മുന്നറിയിപ്പുമായി റിസർവ് ബാങ്ക് appeared first on Express Kerala.

Spread the love
See also  ‘പിണറായി ഭരണത്തിന്റേത് പത്തു വർഷത്തെ ജനദ്രോഹം’; സംസ്ഥാന ബജറ്റിനെതിരെ രാജീവ് ചന്ദ്രശേഖർ

New Report

Close