loader image
പുതുവർഷത്തിൽ ഇന്ത്യക്ക് ഇരട്ടത്തിളക്കം; ടി20, ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനം, ടെസ്റ്റിൽ തിരിച്ചടി

പുതുവർഷത്തിൽ ഇന്ത്യക്ക് ഇരട്ടത്തിളക്കം; ടി20, ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനം, ടെസ്റ്റിൽ തിരിച്ചടി

ഐസിസി റാങ്കിംഗിൽ ആധിപത്യം നിലനിർത്തിക്കൊണ്ടാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം പുതുവർഷത്തിലേക്ക് ചുവടുവെക്കുന്നത്. പരിമിത ഓവർ ക്രിക്കറ്റിലെ രണ്ട് ഫോർമാറ്റുകളിലും ഇന്ത്യയാണ് നിലവിൽ ലോക ഒന്നാം നമ്പർ ടീം. 272 പോയിന്റുമായി ടി20 റാങ്കിംഗിൽ ഇന്ത്യ ബഹുദൂരം മുന്നിലാണ് ഓസ്‌ട്രേലിയയും ഇംഗ്ലണ്ടുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ഏകദിന റാങ്കിംഗിലും 121 പോയിന്റോടെ ഇന്ത്യ ഒന്നാം സ്ഥാനം ഭദ്രമാക്കി. എന്നാൽ ടെസ്റ്റ് റാങ്കിംഗിൽ ഇന്ത്യക്ക് തിരിച്ചടി നേരിട്ടു. 124 പോയിന്റുള്ള ഓസ്‌ട്രേലിയ ടെസ്റ്റിൽ ഒന്നാമതെത്തിയപ്പോൾ, 104 പോയിന്റുകള്ള ഇന്ത്യ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നീ ടീമുകളാണ് ഇന്ത്യക്ക് മുന്നിലുള്ളത്.

Also Read: 14-കാരൻ ഇന്ത്യൻ കുപ്പായമണിയുമോ? വൈഭവിന് മുന്നിലെ അവസാന കടമ്പയും മാറുന്നു; ആരാധകർ ആവേശത്തിൽ!

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് (WTC) പോയിന്റ് പട്ടികയിലും ഇന്ത്യക്ക് തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. കളിച്ച ഏഴ് മത്സരങ്ങളിൽ ആറും ജയിച്ച ഓസ്‌ട്രേലിയ 85.71 പോയിന്റ് ശതമാനത്തോടെ പട്ടികയിൽ ഒന്നാമതാണ്. വെസ്റ്റ് ഇൻഡീസിനെതിരായ വിജയത്തോടെ ന്യൂസിലൻഡ് രണ്ടാം സ്ഥാനത്തെത്തി. ഇന്ത്യക്കെതിരായ പരമ്പര തൂത്തുവാരിയ ദക്ഷിണാഫ്രിക്ക മൂന്നാം സ്ഥാനത്താണ്. നിലവിൽ ശ്രീലങ്കയ്ക്കും പാകിസ്ഥാനും പിന്നിലായി ആറാം സ്ഥാനത്താണ് ഇന്ത്യയുടെ പദവി.

See also  തരൂരിന്റെ എൽഡിഎഫ് പ്രവേശനം വെറും സങ്കല്പം; വാർത്തകൾ തള്ളി എം.വി. ഗോവിന്ദൻ

ടെസ്റ്റ് ചാമ്പ്യൻഷിപ്പ് സൈക്കിളിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച ടീം ഇന്ത്യയാണെങ്കിലും വിജയശതമാനത്തിലെ കുറവാണ് റാങ്കിംഗിനെ ബാധിച്ചത്. ഇതുവരെ കളിച്ച ഒമ്പത് ടെസ്റ്റുകളിൽ നാല് ജയവും നാല് തോൽവിയും ഒരു സമനിലയുമാണ് ഇന്ത്യയുടെ സമ്പാദ്യം. 48.15 പോയിന്റ് ശതമാനമാണ് ഇന്ത്യക്കുള്ളത്. വരും പരമ്പരകളിൽ മികച്ച പ്രകടനം പുറത്തെടുത്താൽ മാത്രമേ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പ്രതീക്ഷകൾ നിലനിർത്താൻ ഇന്ത്യക്ക് സാധിക്കൂ.
The post പുതുവർഷത്തിൽ ഇന്ത്യക്ക് ഇരട്ടത്തിളക്കം; ടി20, ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനം, ടെസ്റ്റിൽ തിരിച്ചടി appeared first on Express Kerala.

Spread the love

New Report

Close