PUDUKAD-NEWS-PUTHUKAD-NEWS

തമിഴ് സിനിമയായ “തീരൻ” മോഡലിൽ കവർച്ച – മണ്ണുത്തി കേസിലെ പ്രധാന പ്രതി പോലീസ് കസ്റ്റഡിയിൽ.

തൃശൂർ : മണ്ണുത്തിയിൽ ഗൃഹനാഥനെ മർദ്ദിച്ചു ബന്ദിയാക്കി 47 പവൻ ചെയ് സംഭവത്തിലെ സ്വർണ്ണാഭരണങ്ങളും പണവും കവർച്ച സൂത്രധാരനും കേസിലെ പ്രധാന പ്രതിയുമായ രാജസ്ഥാൻ സ്വദേശി സൂരജ് പവാർ എന്നയാളെ രാജസ്ഥാനിലെ ചിറ്റോർഗഡ് എന്ന ജില്ലയിലെ മാന്ദ്ഫിയ പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർ ശ്രീ നകുൽ രാജേന്ദ്ര ദേശ് മുഖ് IPS ന്റെ നേതൃത്വത്തിലുള്ള തൃശൂർ സിറ്റി ഷാഡോ പോലിസും മണ്ണുത്തി പോലീസും ചേർന്ന് അറസ്റ്റ് ചെയ്തു.
രാജസ്ഥാനിലെ തിരുട്ട് ഗ്രാമത്തിൽ ഒളിച്ചു താമസിച്ച ഇയാളെ രണ്ടു ദിവസം നീണ്ട നിരീക്ഷണത്തിനോടുവിലാണ് വളരെ സഹസികമായി പോലീസ് പിടികൂടിയത്. കവർച്ച ചെയ്യപ്പെട്ട സ്വർണ്ണഭരണങ്ങളിൽ 26 പവൻ ഇയാളിൽ നിന്നും പോലീസ് കണ്ടെടുത്തു.
മദ്യപ്രദേശിലെ സിഹോർ എന്ന ഗ്രാമത്തിൽ ജനിച്ച സൂരജ് പവാർ എന്നയാൾ ഇതാദ്യമയല്ല കവർച്ച കേസുകളിൽ പെടുന്നത്. മദ്യപ്രദേശിലെ പ്രത്യേക ഗോത്ര വർഗ്ഗക്കാരായ ഇവർക്ക് മോഷണം ഒരു തൊഴിലാണ്. ഇവരുടെ ഗോത്ര രീതി പ്രകാരം ഏറ്റവും മികച്ച രീതിയിൽ കവർച്ചയും മോഷണവും നടത്തുന്നവർക്കാണ് അവർക്കിടയിൽ എളുപ്പത്തിൽ കല്യാണം നടക്കുന്നത് എന്ന് വിശ്വസിക്കപ്പെടുന്നു.. ഇയാൾക്ക് മദ്യപ്രദേശിലും മഹാരാഷ്ട്രയിലും കർണാടകയിലുമായി ഒട്ടനവധി കവർച്ച കേസുകൾ നിലവിലുണ്ട്.
ഹൈവേ “തിരൻ” എന്ന തമിഴ് സിനിമയെ അനുസ്‌മരിപ്പിക്കും വിധത്തിലാണ് പ്രതികളുടെ കവർച്ചയ്ക്കായുള്ള യാത്രകൾ. ചുറ്റിക്കറങ്ങാണെന്ന രീതിയിൽ ട്രക്കുകളിൽ കയറി വിവിധ സംസ്ഥാനങ്ങളിലേക്ക് പോയി വശങ്ങളിലുള്ള വീടുകളിൽ കയറി കവർച്ച നടത്തുന്നതാണ് ഇവരുടെ രീതി. വീടിന്റെ പൂട്ട് തകർത്ത് അകത്തു കയറുകയും ആരെങ്കിലും എതിർക്കാൻ വന്നാൽ അവരെ വക വരുത്തുന്നതും ഇവരുടെ ശൈലിയാണ്.
അറസ്റ്റിലായവർ മഹാരാഷ്ട്ര, മധ്യപ്രദേശ്, മഹാരാഷ്ട്ര, കർണാടക എന്നീ സംസ്ഥാനങ്ങളിൽ കവർച്ച റോബറി തുടങ്ങിയ നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ്. കേസിലെ രണ്ടും മൂന്നും പ്രതികളെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
തൃശ്ശൂർ സിറ്റി പോലീസ് കമ്മിഷണർ ശ്രീ നകുൽ രാജേന്ദ്ര ദേശ് മുക്ക് അവർകളുടെ നേത്യത്വത്തിലുള്ള അന്വേഷണ സംഘത്തിൽ തൃശ്ശൂർ സിറ്റി സ്പെഷ്യൽ ബ്രാഞ്ച് അസിസ്റ്റന്റ് പോലീസ് കമ്മിഷണർ ശ്രീ സേതു, ഒല്ലൂർ പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ശ്രീ തോംസൺ എന്നിവരും മണ്ണുത്തി പോലീസ് സ്റ്റേഷൻ ഇൻസ്പെക്‌ടർ ശ്രീ ബിജു, സബ്ഇൻസ്പെക്ടർമാരായ ശ്രീ ഡെവിസ്, ശ്രീ ജയൻ എന്നിവരും .
തൃശ്ശൂർ സിറ്റി അംഗങ്ങളായ അസിസ്റ്റന്റ് സബ് ഇൻസ്പെക്‌ടർ P. K പഴനി സ്വാമി, സീനിയർ SAGOC S സിവിൽ പോലീസ് ഓഫീസർ മാരായ സജി ചന്ദ്രൻ, കൃഷ്‌ണപ്രസാദ്, റെജിൻ എന്നിവരും സിവിൽ പോലീസ് ഓഫീസർമാരായ സുനീബ്, സിംസൺ, ശ്രീജിത്ത്, നൈജോൺ, അരുൺ എന്നിവരും മണ്ണുത്തി പോലീസ് സ്റ്റേഷനിലെ സിപി ഒ മാരായ വേണുഗോപാൽ, അനീഷ്, മഹേഷ് എന്നിവരും തൃശൂർ സിറ്റി സൈബർസൽ ഉദ്യോഗസ്ഥനായ സിപിഒ മിഥുൻ എന്നിവരുമാണ് ഉണ്ടായിരുന്നത്. പ്രതിയെ നാളെ കോടതിയിൽ ഹാജരാക്കും.

Spread the love
See also  മുൻ എം.എൽ.എയുടെ വ്യാജ ഒപ്പ് ചമച്ച് പണം തട്ടൽ: മുൻ പേഴ്‌സണൽ സ്റ്റാഫ് അംഗം പിടിയിൽ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top