PUDUKAD-NEWS-PUTHUKAD-NEWS

തൃശ്ശൂരിൽ വൻ ലഹരിവേട്ട; 12.9 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ.

തൃശ്ശൂർ: എക്സൈസ് വകുപ്പിന്റെ ‘ഓപ്പറേഷൻ തണ്ടർ’ പരിശോധനയിൽ 12.9 കിലോഗ്രാം കഞ്ചാവുമായി രണ്ട് ഒഡിഷ സ്വദേശികൾ അറസ്റ്റിൽ. ഇന്ന് (10.07.2026) ഉച്ചയ്ക്ക് 12.50-ഓടെ തൃശ്ശൂർ താലൂക്കിലെ വഞ്ചിക്കുളം ഗുഡ്‌സ് ഷെഡ് കെട്ടിടത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്.
ഒഡീഷ സ്വദേശികളായ ശാന്ത ഹരിജൻ (24), നിരാകർ നാഗ് (25), എന്നിവരാണ് പിടിയിലായത്. പ്രതികളിൽ നിന്ന് 12.9 കിലോഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു. പ്രതികളിൽ നിന്ന് 12.9 കിലോഗ്രാം കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു. ഇവർക്കെതിരെ NDPS Act 1985-ലെ 20(b)(ii)(B), 29 വകുപ്പുകൾ പ്രകാരം NDPS Crime No.79/2026 ആയി കേസ് രജിസ്റ്റർ ചെയ്തു.
എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിൽ AEI പ്രവീൺ കുമാർ, രാജു എൻ.ആർ., ഗിരീഷ്, പ്രിവന്റീവ് ഓഫീസർമാരായ സിജോമോൻ പി.ബി., നിധിൻ മാധവൻ, സിവിൽ എക്സൈസ് ഓഫീസർമാരായ റെനിൽ രാജൻ, ധനുഷ് കൃഷ്ണ, ഷാജിത് എൻ.ആർ., അനൂപ് ദാസ്, ഡ്രൈവർ ഷൈജു എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Spread the love
See also  10-07-2026 NEWS

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top