ഗൗരിനന്ദ പുരസ്കാരം  ടി. ജി. രവിയും വിദ്യാധരൻ മാഷും ഏറ്റുവാങ്ങി.

ഗൗരിനന്ദ പുരസ്കാരം ടി. ജി. രവിയും വിദ്യാധരൻ മാഷും ഏറ്റുവാങ്ങി.

തൃശൂർ : ഗൗരിനന്ദയുടെ പ്രഥമ കലാപുരസ്കാര സമർപ്പണവും, ഓണാഘോഷവും തൃശ്ശൂർ ടൗൺഹാളിൽ വെച്ച് ആകാശവാണി സീനിയർ അനൗൺസർ വൈ എസ് പൗർണമി ഉദ്ഘാടനം ചെയ്തു .25,000 രൂപയും പ്രശസ്തി മുദ്രയും സിനിമനടൻ ടി. ജി രവിക്കും,സംഗീതസംവിധായകൻ വിദ്യാധരൻ മാസ്റ്റർക്കും ന്യൂ ഇന്ത്യ ട്രാവൽ കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ കെ. പി മനോജ് കുമാർ സമ്മാനിച്ചു.
തൃശൂർ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് എം സന്ദീപ് അധ്യക്ഷതവഹിച്ചു . പരസ്യചിത്ര സംവിധായകൻ എം.എം എ റസാക്ക്, തലപ്പിള്ളി താലൂക്ക് സ്റ്റാറ്റിസ്റ്റിക്സ് ഓഫീസർ സുരേഷ് എളവള്ളി, എം.എസ്. സുശീലാമണി,അഡ്വ എ. കെ.സീമ, സുകുമാരൻ ചിത്ര സൗധം എന്നിവർ ആശംസ നേർന്നു. ഗൗരിനന്ദ ചെയർമാൻ ഉണ്ണികൃഷ്ണൻ സ്വാഗതവും ,മധു പുല്ലഴി നന്ദിയും പറഞ്ഞു. ഓണ സദ്യയും വിവിധ കലാപരിപാടികളും അരങ്ങേറി.

Spread the love
See also  ഷോക്കേറ്റ് ദമ്പതികൾക്ക് ദാരുണാന്ത്യം

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top