പെരിഞ്ഞനത്ത് നിരവധി പേരെ തെരുവുനായ കടിച്ചു.

പെരിഞ്ഞനത്ത് നിരവധി പേരെ തെരുവുനായ കടിച്ചു.

പെരിഞ്ഞനം വെസ്റ്റിലും, കൂളിമുട്ടത്തും തെരുവുനായ ആക്രമണത്തിൽ നിരവധി പേർക്ക് കടിയേറ്റു. നിരവധി വളർത്തു മൃഗങ്ങൾക്കും കടിയേറ്റിട്ടുണ്ട്. രണ്ടു കുട്ടികളെ നായ ഓടിച്ചിട്ടു. ഇന്നലെ വൈകീട്ടോടെയാണ് സംഭവം.
പെരിഞ്ഞനം വെസ്റ്റ് കാണിവളവ് സ്വദേശി കണ്ണംവീട്ടിൽ രാജുവിൻ്റെ രണ്ടുകാലിലും നായയുടെ കടിയേറ്റു. ഗുരുതരമായി പരിക്കേറ്റ രാജു ഇരിങ്ങാലക്കുട ഗവ ആസ്പത്രിയിൽ ചികിത്സ തേടി.
തിരുവോണം നഗറിൽ പീടികപറമ്പിൽ കുട്ടൻ്റെ കടയിൽ നിന്നിരുന്ന കുട്ടിയെയും നായ കടിച്ചു. പരിസരത്തുള്ള സദാനന്ദൻ്റെ രണ്ട് ആടിനെയും തെരുവു നായ അക്രമിച്ചു.
അവിടെ നിന്ന് തെക്ക് ഭാഗത്തേക്ക് നീങ്ങിയ നായ കൂളിമുട്ടം സ്വദേശികളായ വത്സൻ, കൃഷ്ണൻ കുട്ടി, ജലജ എന്നിവരെയും ആക്രമിച്ചിരുന്നു. ഈ പ്രദേശത്തെ മൂന്ന് പശുകുട്ടികളെയും തെരുവ് നായ ആക്രമിച്ചിരുന്നു. കൂളിമുട്ടത്ത് ഡോഗ് സ്ക്വാഡ് എത്തി നായക്ക് വേണ്ടി തിരച്ചിൽ നടത്തുന്നുണ്ട്.

Spread the love
See also  LIVE :പുലിക്കളി 2026 | Thrissur Pulikali 2026 | Pulikali Dance Festival | Onam Celebrations #live

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top