യുവാവിനെ ബിയർ കുപ്പികൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതികൾ അറസ്റ്റിൽ

യുവാവിനെ ബിയർ കുപ്പികൊണ്ട് തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതികൾ അറസ്റ്റിൽ

കുടുംബ വഴക്കിനെ തുടർന്ന് യുവാവിനെ ബിയർ കുപ്പി കൊണ്ട് തലക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു. പ്രധാന പ്രതിയായ കൈപ്പമംഗലം വഞ്ചിപ്പുര സ്വദേശി കോഴിപ്പറമ്പിൽ വീട്ടിൽ ശരത്തിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതികളായ വഞ്ചിപ്പുര സ്വദേശികളായ തറയിൽ വീട്ടിൽ മിഥുൻ, പുളിക്കൽ വീട്ടിൽ മുകേഷ്, ഹരി എന്നിവരെയും പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. കഴിഞ്ഞ 27 നാണ് കേസിനാസ്പദമായ സംഭവം. കൈപ്പമംഗലം പുന്നക്കച്ചാൽ സ്വദേശി കോഴിപ്പറമ്പിൽ വീട്ടിൽ സൂരജിനെയാണ് ഇവർ ആക്രമിച്ചത്.

Spread the love
See also  29-05-2026 NEWS

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top