ഡിവൈഡറിൽ പിക്കപ്പ് വാൻ ഇടിച്ചുകയറി അപകടം : ഡ്രൈവർക്ക് ഗുരുതരപരിക്ക്.

ഡിവൈഡറിൽ പിക്കപ്പ് വാൻ ഇടിച്ചുകയറി അപകടം : ഡ്രൈവർക്ക് ഗുരുതരപരിക്ക്.

തളിക്കുളം : പുത്തൻതോട് ടോൾ പ്ലാസക്ക് സമീപം പുതിയ ദേശീയപാതയിൽ പിക്കപ്പ് വാൻ ഡിവൈഡറിന് വേണ്ടി പണി നടക്കുന്ന കമ്പി കൂട്ടത്തിലേക്ക് ഇടിച്ചു കയറി കാലിൽ കമ്പി തുളച്ചുകയറി ഡ്രൈവർക്ക് ഗുരുതരപരിക്കേറ്റു,
മലപ്പുറം സ്വദേശി സിനാൻ (22) ആണ് അപകടത്തിൽപ്പെട്ടത്. ഫയർഫോഴ്സ് എത്തിയാണ് കാലിലെ കമ്പി മുറിച്ച് മാറ്റിയത്, തുടർന്ന് തളിക്കുളം മെക്സിക്കൻ ആംബുലൻസ് പ്രവർത്തകർ ഇയാളെ തൃശ്ശൂരിലെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു അപകടം.

Spread the love
See also  മത സാഹോദര്യത്തിന് മാതൃകയുമായി ചേർപ്പ് ചെറുചേനം മഹല്ല് കമ്മിറ്റി

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top