പല സ്ത്രീകൾക്കും ആർത്തവകാലത്തെ വയറുവേദനയും അസ്വസ്ഥതകളും വലിയൊരു വെല്ലുവിളിയാണ്. എന്നാൽ ഈ വേദന ലഘൂകരിക്കാൻ സ്വാഭാവികമായ ഒരു വഴിയുണ്ട് – പൈനാപ്പിൾ. പൈനാപ്പിളിൽ അടങ്ങിയിരിക്കുന്ന ബ്രോമെലൈൻ എന്ന എൻസൈമാണ് ഇതിന് പ്രധാനമായും സഹായിക്കുന്നത്.
ബ്രോമെലൈൻ എൻസൈമിന് ശരീരത്തിലെ വീക്കം കുറയ്ക്കാനുള്ള കഴിവുണ്ട്. ഇത് ഗർഭാശയപേശികളെ അയവുള്ളതാക്കാൻ സഹായിക്കുകയും ആർത്തവ വേദനയുടെ തീവ്രത കുറയ്ക്കുകയും ചെയ്യുന്നു. ആർത്തവകാലത്തെ പേശിവലിവ് കുറയ്ക്കാൻ പൈനാപ്പിൾ കഴിക്കുന്നത് ഫലപ്രദമാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു. വേദനയ്ക്ക് പുറമെ ആർത്തവസമയത്തുണ്ടാകുന്ന ദഹനപ്രശ്‌നങ്ങൾ പരിഹരിക്കാനും ഇത് ഉത്തമമാണ്.
എന്താണ് ആർത്തവ വേദന?
Also Read: അപ്പനും അമ്മയും കേട്ടാൽ ബുദ്ധിമുട്ടും; 2025-ൽ വൈറലായ ജെൻ-സി വാക്കുകൾ
ആർത്തവത്തിന് തൊട്ടു മുൻപുള്ള ദിവസങ്ങളിലോ ആർത്തവ സമയത്തോ നേരിയതും കഠിനവുമായി വേദന അനുഭവപ്പെടാം. ഡിസ്മനോറിയ എന്നും ആർത്തവ വേദനയെ വിളിക്കുന്നു. ഗർഭാശയത്തിന്റെ താത്ക്കാലിക ആവരണം പൊട്ടുന്നതിനെ തുടർന്നാണ് വേദന ഉണ്ടാകുന്നത്. അടിവയറിലും പുറകിലും തുടയിലും വേദന അനുഭവപ്പെടാം. ആർത്തവ വേദനയ്ക്കൊപ്പം വയറു വീർക്കൽ, ക്ഷീണം, തലവേദന, മാനസികാവസ്ഥയിലെ മാറ്റങ്ങൾ തുടങ്ങിയ മറ്റ് ലക്ഷണങ്ങളും ഉണ്ടാകാം. ആർത്തവകാലത്തെ വേദനയ്ക്കും ശാരീരിക അസ്വസ്ഥതകൾക്കും മികച്ചൊരു പരിഹാരമാണ് പൈനാപ്പിൾ. ഇതിലെ ഉയർന്ന പോഷകമൂല്യങ്ങൾ ആർത്തവകാലത്തെ പല ബുദ്ധിമുട്ടുകളെയും നേരിടാൻ സഹായിക്കുന്നു.
പൈനാപ്പിൾ കഴിക്കുന്നതിന്റെ പാർശ്വഫലങ്ങൾ
ആസിഡ് റിഫ്‌ലക്‌സ് അല്ലെങ്കിൽ ഗ്യാസ്‌ട്രോ ഈസോഫേഷ്യൽ റിഫ്‌ലക്‌സ് രോഗം ഉള്ളവർ പൈനാപ്പിൾ കഴിക്കുമ്പോൾ ശ്രദ്ധിക്കണം. കാരണം അസിഡിറ്റി, നെഞ്ചെരിച്ചിൽ പോലുള്ള ലക്ഷണങ്ങൾ ഇത് വർധിപ്പിക്കും. ഇതിൽ ഉയർന്ന അളവിൽ പ്രകൃതിദത്ത പഞ്ചസാര അടങ്ങിയിട്ടുള്ളതിനാൽ രക്തത്തിലെ പഞ്ചസാരയും അളവു പെട്ടെന്ന് കൂടാൻ സാധ്യതയുണ്ട്
The post ആർത്തവ വേദന അലട്ടുന്നുണ്ടോ? പരിഹാരമായി പൈനാപ്പിൾ; ഗുണങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും appeared first on Express Kerala.



