PUDUKAD-NEWS-PUTHUKAD-NEWS

ഫിഫ ലോകകപ്പ് ആവേശത്തിൽ എൽ.ബി.എസ്‌.എം. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾ

അവിട്ടത്തൂർ : ലോകമെങ്ങും ഫിഫ ലോകകപ്പ് ഫുട്ബോൾ ആവേശത്തിൽ നിൽക്കുന്ന വേളയിൽ എൽ.ബി.എസ്‌.എം. ഹയർ സെക്കന്ററി സ്കൂളിലെ കുട്ടികളും ആവേശത്തിൽ ഒട്ടും പിറകിൽ അല്ല.

ഫിഫയിൽ സെമിയിൽ പങ്കെടുത്ത ഫ്രാൻസ് – ഇംഗ്ലണ്ട്, സ്പെയിൻ- അർജന്റീന എന്നീ രാഷ്ട്രങ്ങളെ പ്രതിനിധീകരിച്ച് സ്കൂളിൽ ഫുട്ബോൾ ലീഗ് സംഘടിപ്പിച്ചു.

പ്രിൻസിപ്പൽ ഡോ. എ.വി. രാജേഷ് അധ്യക്ഷനായി.

സ്കൂളിലെ ഗേൾസ്‌ ഫുട്ബോൾ ടീമിന്റെ കോച്ചും മുൻ സന്തോഷ്‌ ട്രോഫി കളിക്കാരനും റിട്ട. ഡി.വൈ.എസ്‌.പി.യുമായ തോമസ് കാട്ടൂക്കാരൻ ലീഗ് ഉദ്ഘാടനം ചെയ്തു.

സ്കൂൾ മാനേജർ എ.സി. സുരേഷ്, പ്രധാനധ്യാപിക രജനിശ്രീ, പി.ടി.എ. പ്രസിഡന്റ്‌ ജോസഫ് അക്കരക്കാരൻ, കെ.കെ. കൃഷ്ണൻ നമ്പൂതിരി, ഡി. ഹസിത, ആൽഡ്രിൻ ജെയിംസ്, ബോയ്സ് ഫുട്ബോൾ കോച്ച് ഷാരോൺ എന്നിവർ പ്രസംഗിച്ചു.

അധ്യാപകരായ ടി.എൻ. പ്രസീദ, വി.ആർ. ദിനേശ്, വി.വി. ശ്രീല, ദർശന വാര്യർ എന്നിവർ നേതൃത്വം നൽകി.

വാശിയേറിയ മത്സരത്തിൽ ഫ്രാൻസ് 1-0 എന്ന നിലയിൽ സ്പെയിനിനെ അട്ടിമറിച്ച് കിരീടം നേടി.

തുടർന്ന് സ്‌കൗട്ട് ഗൈഡ് യൂണിറ്റിന്റെ നേതൃത്വത്തിൽ ‘ഓരോ ഗോളും ലഹരിക്കെതിരെ’ എന്ന പരിപാടിയിൽ സ്കൂളിലെ മുഴുവൻ കുട്ടികളും അധ്യാപകരും പങ്കെടുത്തു.

Spread the love
See also  കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി സമർപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top