രൂക്ഷമായ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന് വരന്തരപ്പിള്ളി പഞ്ചായത്തില്‍ ജനപ്രതിനിധികളുടെയും വിവിധ രാഷ്ട്രീയകക്ഷി നേതാക്കാളുടെയും യോഗം ചേര്‍ന്നു. പഞ്ചായത്തില്‍ വകയിരുത്തിയ തുക അപര്യാപ്തമായ സാഹചര്യത്തില്‍ അഞ്ച് ലക്ഷം രൂപ അധികമായി കണ്ടെത്തിയാല്‍ മാത്രമേ അടുത്ത ഒരുമാസത്തോളം കുടിവെള്ളം വിതരണം ചെയ്യാന്‍ കഴിയൂവെന്ന് ഭരണസമിതി അറിയിച്ചു. കനത്ത ചൂടും മലയോരമേഖലയില്‍ ഭൂവിസ്തൃതി കൂടിയ പഞ്ചായത്തും ആയതിനാലാണ് തുക അപര്യാപ്തമായത്. കളക്ടറെ കണ്ട് പ്രശ്‌നം അവതരിപ്പിക്കാനും നേതാക്കളുടെയും ഭരണസമിതിയുടെയും നേതൃത്വത്തില്‍ പ്രാദേശികമായി ധനസമാഹരണം നടത്താനും യോഗത്തില്‍ തീരുമാനിച്ചു. പഞ്ചായത്ത് പ്രസിഡന്റ് മീന മദനന്‍ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സാന്റോ നന്തിപുലം, പി. ഗോപാലകൃഷ്ണന്‍, സന്തോഷ് തണ്ടാശേരി, ബെന്നി ചാക്കപ്പന്‍, രാജ്കുമാര്‍ കടുന്തയില്‍ എന്നിവര്‍ സംസാരിച്ചു.


