നാലമ്പലദർശനത്തിന് ഭക്തജന പ്രവാഹം

നാലമ്പലദർശനത്തിന് ഭക്തജന പ്രവാഹം

നാലമ്പലദർശനത്തിന് ഭക്തജന പ്രവാഹം

ഇരിങ്ങാലക്കുട : നാലമ്പലദർശനത്തിന് ഭക്തജന പ്രവാഹം. കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനത്തിനായുള്ള വരി എം ജി ലൈബ്രറി വരെ നീണ്ടപ്പോൾ തിരക്ക് നിയന്ത്രിക്കാൻ പോലീസും വളണ്ടിയർമാരും എറെ ബുദ്ധിമുട്ടി. പുലർച്ചെ നാല് മണിക്ക് തുറന്ന നട നാല് മണിയോടെയാണ് അടച്ചത്. എഴായിരം പേർക്ക് അന്നദാനം നൽകിയതായും അന്യ ജില്ലകളിൽ നിന്നും തമിഴ്നാട്ടിൽ നിന്നും തീർഥാടകർ എത്തിയതായി ദേവസ്വം അധികൃതർ അറിയിച്ചു. അതേ സമയം കഴിഞ്ഞ രാത്രിയിലെ മഴയിൽ പ്രധാന പാർക്കിംഗ് കേന്ദ്രമായ കൊട്ടിലാക്കലിൽ ചെളി നിറഞ്ഞത് സ്ത്രീകൾ അടക്കമുള്ള തീർഥാടകർക്ക് ബുദ്ധിമുട്ടായി . അടുത്ത ശനിയാഴ്ചയോടെ ഇവിടെ ക്വാറി വേസ്റ്റ് അടിക്കുമെന്ന് ദേവസ്വം അറിയിച്ചിട്ടുണ്ട്. പായമ്മൽ ക്ഷേത്രത്തിൽ പുലർച്ചെ അഞ്ച് മണിയോടെ നട തുറന്ന് വൈകീട്ട് മൂന്നരയോടെ അടച്ച് നാലരയ്ക്ക് വീണ്ടും തുറന്നതായും പതിനായിരത്തോളം പേർക്ക് അന്നദാനം നൽകിയതായും ക്ഷേത്ര സമിതി അറിയിച്ചു.

Spread the love
See also  സപ്ലൈകോ: റെക്കോഡ് വിൽപ്പന.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top