കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസിൽ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് പാലക്കാട് അഡീഷണൽ സെഷൻസ് കോടതി. ഇരുഭാഗത്തിൻ്റെയും വിശദമായ വാദങ്ങൾ കേട്ട ശേഷമാണ് ജഡ്‌ജി ശിക്ഷ പ്രഖ്യാപിച്ചത്.കേസിൽ പ്രോസിക്യൂഷൻ വധശിക്ഷ തന്നെ നൽകണമെന്ന് ശക്തമായി വാദിച്ചു. ചെന്താമരയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്ന് സൈക്കോളജി, സൈക്കാട്രി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നതായും കോടതി നിരീക്ഷിച്ചു.


