ലോകകപ്പ് ഫൈനൽ ദിനത്തിൽ ആഘോഷം ലഹരിയിൽ ആറാടിക്കാൻ എംഡിഎംഎ സൂക്ഷിച്ചതിന് രണ്ട് യുവാക്കളെ തൃശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. മുള്ളൂർക്കര സ്വദേശി പറക്കുന്നത്ത് വീട്ടിൽ സുനിൽ, കണ്ണംപാറ സ്വദേശി കുറക്കാട്ടിൽ വീട്ടിൽ ജിഷ് എന്നിവരെയാണ് തൃശ്ശൂർ സ്പെഷ്യൽ ക്വോഡ് എക്സൈസ് ഇൻസ്പെക്ടർ N സുദർശനകുമാറും പാർട്ടിയും ചേർന്ന് അറസ്‌റ്റ് ചെയ്തത്.
KL 27 H 6679 എൻഫീൽഡ് ബുള്ളറ്റും തൊണ്ടിയായിബന്ധ വസിലെടുത്തു. പ്രതിയുടെ വീട്ടിൽ നിന്നും വാഹനത്തിൽ നിന്നുമായി 2.621 gm MDMA തൊണ്ടിയായി ബന്ധ വസിലെ ടു ത്തു. MDMA തൂക്കം നോക്കുന്നതിനായി ഉപയോഗിച്ചിരുന്ന രണ്ട് ഇലക്ട്രോണിക്സ് ത്രാസും കണ്ടെടുത്തു കൂടാതെ MDMA നൽകുന്നതിനായി ഉപയോഗിക്കുന്ന 500 സിപ്പലോക് കവറും കണ്ടെടുത്തു പ്രതിയുടെ ബാങ്ക് അക്കൗണ്ട് ഡീറ്റയിൽസ് പരിശോധിക്കാതൻ തീരുമാനിച്ചു. ഗൂഗിൾ പേ വഴി വലിയ ഇടപാടുകൾ നടന്നതായി എക് സൈസിന് മനസ്സിലായി .
പ്രതികൾ കൂട്ടുത്തരവിദിത്വത്തോടെയാണ് ഈ പ്രവർത്തികൾ ചെയ്തിരുന്നത്. ലോകകപ്പ് ഫൈനൽ ദിനത്തിൽ ആവശ്യക്കാരുടെ ഒരുപാട് ഫോൺ കോളുകളാണ് പ്രതികളെ തേടി എത്തിയത്. ഫോൺ അറ്റൻ്റ് ചെയ്ത എക് സൈസ് ഉദ്ദ്യോഗസ്‌ഥർ ഞെട്ടി പോയി. എത്ര തുക നൽകാനും തയ്യാറായി വിളിച്ചവരെ എക്സൈസ് നിരീക്ഷിച്ച് വരികയാണ്. പാർട്ടിയിൽ അസി എക്സൈസ് ഇൻസ്പെക്ടർമാരായ KM സജീവ് ,TK കണ്ണൻ, പ്രിവൻ്റീവ് ഓഫിസർമാരായ TJ രൻജിത്ത് ,K ലത്തീഫ് , സിവിൽ എക്സൈസ് ഓഫീസർമാരായ CJ റിജോ, JO ജെറിൻ തൗഫിക് V,വനിത സിവിൽ എക്‌സൈസ് ഓഫീസർ അമിത K എന്നിവരും പ്രതികളെ അറസ്‌റ്റ് ചെയ്യുന്നതിന് ഉണ്ടായിരുന്നു


