PUDUKAD-NEWS-PUTHUKAD-NEWS

ഫിറ്റ്നസ് സെന്ററിന്റെ മറവിൽ വൻ മയക്കുമരുന്ന് വിൽപന! കൊറിയർ പാർസൽ വഴി കേരളം മുഴുവൻ വിതരണം. രണ്ട് പേർ പിടിയിൽ.

തൃശൂർ പടിഞ്ഞാറേ കോട്ടയിൽ നടത്തുന്ന വിവ ഫിറ്റ്നസ് സെന്ററും അതിന്റെ അനുബന്ധ സാധനങ്ങളും വിൽക്കുന്ന പ്രോട്ടീൻ മാൾ എന്ന സ്ഥാപനവും നടത്തുന്ന നെടുപുഴ തെക്കുംമുറി വാക്കയിൽ വീട്ടിൽ വിഷ്ണുവും (32) സ്ഥാപനത്തിലെ ജീവനക്കാരനും സഹായിയുമായ, എറണാകുളം കാലടി സ്റ്റേഷനിൽ കൊലപാതകക്കേസിൽ ഉൾപ്പെട്ട ഇതരസംസ്ഥാന തൊഴിലാളി ആസാം സ്വദേശി പ്രജാൾ ഗോഗോയ് (34) എന്നയാളുമാണ് തൃശൂർ സിറ്റി ഡാൻസാഫ് സംഘത്തിന്റെയും ഈസ്റ്റ് പോലീസിന്റെയും പിടിയിലായത്.
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നിരന്തരം പരിശോധനകൾ നടത്തുന്നതിനിടയിലാണ് തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ ആർ ദേശ്മുഖ് ഐ പി എസ് ന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പ്രതിയുടെയും സഹായിയുടെയും നീക്കങ്ങൾ നിരീക്ഷിച്ചുകൊണ്ടിരിക്കെയാണ് പ്രജാൾ ഗോഗോയ് തൃശൂർ ടൗണിലെ സെൻ്റ് തോമസ് കോളേജിന് സമീപമുള്ള ആമ്പക്കാടൻ ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന കൊറിയർ സ്ഥാപനത്തിൽ നിരന്തരമായി വന്നുപോകുന്നത് ശ്രദ്ധയിൽ പെട്ടത്, വിഷ്ണുവിന്റെ തന്നെ മറ്റൊരു സ്ഥാപനമായ വെസ്റ്റേൺ ഹോൾ സെയിൽ സ്ഥാപനത്തിന്റെ തുണിത്തരങ്ങൾ എന്ന തരത്തിലാണ് പ്രജാൾ കൊറിയർ അയച്ചുകൊണ്ടിരുന്നത്.
ഈ സ്ഥാപനം വഴി നിരവധി സ്ഥലങ്ങളിലേയ്ക്ക് ലഹരി ഉൽപ്പനങ്ങൾ പാഴ്‌സലായി അയച്ചിട്ടുണ്ടെന്ന് കണ്ടെത്തി. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് വിപണിയിൽ ഒരു ഗ്രാമിന് ആയിരം രൂപയോളം വില വരുന്ന 4 ഗ്രാം ഹൈബ്രീഡ് കഞ്ചാവും 464 ഗ്രാം കഞ്ചാവും 3 ഗ്രാം എം ഡി എം എ യും ഈസ്റ്റ് പോലീസ് സബ്ബ് ഇൻസ്പെക്ടർ സദാശിവനും സംഘവും പിടികൂടിയതും പ്രതികൾ പിടിയിലാകുന്നതും.
വിഷ്ണുവിന് തൃശൂർ ഈസ്റ്റ് പോലീസ് സ്റ്റേഷൻ, വെസ്റ്റ് പോലീസ് സ്റ്റേഷൻ, തൃശൂർ എക്സൈസ്, തൃശൂർ റൂറലിൽ അന്തിക്കാട് സ്റ്റേഷൻ എന്നിവടങ്ങളിലായി ക്രൈം കേസുകളും മയക്കുമരുന്ന് വില്പനയുമായി ബന്ധപ്പെട്ട കേസുകളും ഉള്ളതാണ്, പ്രജാളിന് എറണാകുളം ജില്ലയിലെ കാലടിയിൽ സ്‌റ്റേഷനിൽ കൊലപാതകക്കേസിൽ ഉൾപ്പെട്ടിട്ടുള്ളതാണ്.

Spread the love
See also  പൊതുകാനയിലെ മാലിന്യ കൂമ്പാരം ചേർപ്പ് പൂത്തറക്കൽ പള്ളിക്ക് സമീപം റോഡരികിൽ തള്ളിയ നിലയിൽ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top