ഓപ്പറേഷൻ കാപ്പ : വലപ്പാട് സ്വദേശിയെ കാപ്പ ചുമത്തി നടു കടത്തി.

വലപ്പാട് പോലീസ് സ്റ്റേഷൻ റൗഡിയും, നിരവധി ക്രിമിനൽ കേസിലെ പ്രതിയുമായ വലപ്പാട് തിരുപഴഞ്ചേരി ദേശത്ത് തേർപറമ്പിൽ വീട്ടിൽ അജീഷ് 22 വയസ്സ് എന്നയാളെ കാപ്പ നിയമ പ്രകാരം 6 മാസക്കാലത്തേക്ക് നാടു കടത്തി.
തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി ബി. കൃഷ്ണകുമാർ ഐ.പി.എസ്. നല്കിയ ശുപാർശയിൽ തൃശൂർ റേഞ്ച് ഡി.ഐ.ജി. ഹരിശങ്കർ ഐ.പി.എസ്. ആണ് കാപ്പ പ്രകാരമുള്ള ഉത്തരവ് പുറപ്പെടുവിച്ചത്.
അജീഷ് വലപ്പാട് പോലീസ് സ്റ്റേഷനിൽ രണ്ട് വധശ്രമ കേസിലും ഒരു അടിപിടി കേസിലും ജീവന് അപകടം വരുത്തുന്ന രീതിയിൽ അശ്രദ്ധമായി വാഹനമോടിച്ച കേസിലും അടക്കം അഞ്ച് ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും, വലപ്പാട് പോലീസ് സ്റ്റേഷൻ ഇന്‍സ്പെക്ടര്‍ അനില്‍ കുമാര്‍ എ , ജി എസ് ഐ ഹരി, ,ജി എസ് സി പി ഓ സുബി, എന്നിവർ പ്രധാന പങ്ക് വഹിച്ചു.
“ഓപ്പറേഷന് കാപ്പ” പ്രകാരം കൂടുതൽ ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്

Spread the love
See also  പ്രധാന വാര്‍ത്തകള്‍ 12 03 2026CBNnews

Leave a Comment

Your email address will not be published. Required fields are marked *

New Report

Close