ഐടിയു ബാങ്ക് ക്രമക്കേട് : ജനകീയ പ്രക്ഷോഭവുമായി സിപിഎം

ഐടിയു ബാങ്ക് ക്രമക്കേട് : ജനകീയ പ്രക്ഷോഭവുമായി സിപിഎം

ഇരിങ്ങാലക്കുട : ടൗൺ ബാങ്കിനെ തകർക്കുന്ന യുഡിഎഫ്- ബിജെപി കൂട്ടുകെട്ടിനെതിരെ സിപിഎം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബഹുജന പ്രക്ഷോഭത്തിൻ്റെ ഭാഗമായി ഏകദിന സത്യാഗ്രഹം സംഘടിപ്പിച്ചു.

ഠാണാവിലുള്ള ബാങ്ക് ഹെഡ്ഡ് ഓഫീസിന് മുൻവശത്ത് സംഘടിപ്പിച്ച സമരം സംസ്ഥാന കമ്മിറ്റിയംഗവും, മുൻ മന്ത്രിയുമായ ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

ഏരിയാ സെക്രട്ടറി വി.എ. മനോജ്കുമാർ അധ്യക്ഷനായി.

ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗവും, സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ ആർ.എൽ. ശ്രീലാൽ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഉല്ലാസ് കളക്കാട്ട്, അഡ്വ. കെ.ആർ. വിജയ, ജില്ലാ പഞ്ചായത്ത് അംഗവും മുകുന്ദപുരം താലൂക്ക് സർക്കാർ സഹകരണ യൂണിയൻ മുൻ പ്രസിഡൻ്റുമായ ജോസ് ചിറ്റിലപ്പിള്ളി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റുമാരായ ടി.ജി. ശങ്കരനാരായണൻ,
വത്സല ബാബു, വിവിധ സഹകരണ ബാങ്ക് പ്രസിഡൻ്റുമാരായ അഡ്വ. കെ.എ. മനോഹരൻ, പി. ഗോപിനാഥൻ, വി.എൻ. ഉണ്ണികൃഷ്ണൻ, കെ.യു. സർഗ്ഗൻ, പി.എൻ. ലക്ഷ്മണൻ, ജോമോൻ കോക്കാട്ട്, പഞ്ചായത്ത് പ്രസിഡൻ്റുമാരായ സരള വിക്രമൻ, ശ്രീജ ഉണ്ണികൃഷ്ണൻ, കെ.കെ. ശിവൻകുട്ടി, പി.എസ്. മനു, ഡോ. കെ.പി. ജോർജ്ജ് തുടങ്ങിയവർ പ്രസംഗിച്ചു.

സത്യാഗ്രഹസമരം വൈകീട്ട് 6 മണിക്ക് സമാപിക്കും.

Spread the love
See also  ഭദ്രം,ചികിത്സ ധന സഹായം കൈമാറി.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top