വടക്കാഞ്ചേരി : ഭദ്രം കുടുംബ സുരക്ഷാ പദ്ധതികളിൽ നിന്നുള്ള ചികിത്സ സഹായം കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ പ്രസിഡണ്ടുമായ കെ വി അബ്ദുൽ ഹമീദ് കൈമാറുന്നു പ്രസ്തുത യോഗത്തിൽ അമല നഗർ യൂണിറ്റ് പ്രസിഡൻറ് ലിജോ ലോറൻസ് അധ്യക്ഷത വഹിച്ചു വടക്കാഞ്ചേരി നിയോജകമണ്ഡലം ചെയർമാൻ ജോണി പി പി മുഖ്യാതിഥിയായിരുന്നു.
യൂണിറ്റ് ട്രഷറർ സുരേഷ് വി വി സ്വാഗതവും തൃശൂർ ജില്ല യൂത്ത് വിങ് സെക്രട്ടറി നൈസൺ മാത്യു ആശംസകൾ നേർന്നു സംസാരിച്ചു. യൂണിറ്റ് രക്ഷാധികാരി നന്ദകുമാർ മാസ്റ്റർ നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി ജയ്സൺ T T ജോബി തോമസ് ജിയോ ജോസ് വനിതാ വിങ്ങ് പ്രതിനിധികൾ രാജി പ്രമോദ് ശ്രീവിദ്യ ചന്ദ്രബാബു ഷീബ അജയൻ എന്നിവർ സന്നിദ്ധരായിരുന്നു.


