ബെംഗളൂരു: യുവതിക്ക് സാമൂഹികമാധ്യമം വഴി ജന്മദിന സന്ദേശമയച്ചതിനെത്തുടർന്നുണ്ടായ തർക്കത്തിൽ യുവാവ് കുത്തേറ്റുമരിച്ചു. ചിക്കമഗളൂരു തരികെരെ താലൂക്കിലെ ഉദെവ സ്വദേശി മഞ്ജുനാഥാണ് (28) മരിച്ചത്. ബുധനാഴ്ച തരികെരെയിലെ അത്തിഗനലു ഗ്രാമത്തിലാണ് അക്രമമുണ്ടായത്. യുവതിയുടെ പ്രതിശ്രുതവരൻ വേണുവും സംഘവും ചേർന്നാണ് യുവാവിനെ കുത്തിയത്. മഞ്ജുനാഥും യുവതിയും സൗഹൃദത്തിലായിരുന്നു. ആക്രമണത്തിനുശേഷം മഞ്ജുനാഥിനെ ശിവമോഗിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.
The post യുവതിക്ക് ജന്മദിന സന്ദേശം അയച്ചതിന് കൊല; പ്രതിശ്രുതവരൻ ഉൾപ്പെട്ട സംഘം പിടിയിൽ appeared first on Express Kerala.



