
ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിലെ ജനപ്രിയ മോഡലുകളിലൊന്നായ ബജാജ് പൾസർ 150-ന്റെ പുത്തൻ പതിപ്പ് ഉടൻ പുറത്തിറങ്ങും. ഔദ്യോഗിക ലോഞ്ചിന് മുന്നോടിയായി ബൈക്ക് ഡീലർഷിപ്പിൽ കണ്ടെത്തിയതോടെയാണ് പുതിയ മാറ്റങ്ങൾ പുറത്തുവന്നത്. പുതിയ അപ്‌ഡേറ്റ് ചെയ്ത N160, അടുത്ത തലമുറ പൾസർ 125 എന്നിവയ്ക്ക് പിന്നാലെ പൾസർ ശ്രേണി ഒന്നാകെ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് പുതിയ 150-ഉം എത്തുത്തുന്നത്.
കാലാനുസൃതമായ ഡിസൈൻ മാറ്റങ്ങൾക്കൊപ്പം പുതിയ ഫ്രെയിം, സസ്‌പെൻഷൻ, കൂടുതൽ കരുത്തുറ്റ എഞ്ചിൻ എന്നിവ പുതിയ പൾസർ 150-ന്റെ പ്രത്യേകതകളാണ്. എയർ-കൂൾഡ് എഞ്ചിന് പകരം കൂടുതൽ മെച്ചപ്പെട്ട എയർ-ഓയിൽ-കൂൾഡ് എഞ്ചിൻ. ഇത് മികച്ച പ്രകടനവും ഹീറ്റിംഗ് നിയന്ത്രണവും നൽകും. വർഷങ്ങളായി തുടരുന്ന പഴയ ആർക്കിടെക്ചറിന് പകരം ഭാരം കുറഞ്ഞതും കൂടുതൽ ഉറപ്പുള്ളതുമായ സിംഗിൾ-ഡൗൺട്യൂബ് ഫ്രെയിം. പിൻഭാഗത്ത് ഇരട്ട ഷോക്ക് അബ്സോർബറുകൾക്ക് പകരം അഡ്ജസ്റ്റ് ചെയ്യാവുന്ന മോണോഷോക്ക് സസ്‌പെൻഷൻ. മുന്നിൽ ടെലിസ്‌കോപ്പിക് ഫോർക്ക് തുടരുന്നു.
Also Read: ടാറ്റ നെക്‌സോൺ കാമോ എഡിഷൻ വിപണിയിൽ; വില 9.99 ലക്ഷം മുതൽ
പഴയ ലളിതമായ മീറ്ററിന് പകരം പുത്തൻ കളർ എൽ.സി.ഡി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ. പുനർരൂപകൽപ്പന ചെയ്ത ഹെഡ്‌ലൈറ്റ് കൗൾ, മസ്‌കുലാർ ഫ്യുവൽ ടാങ്ക്, സ്പഷ്ടമായ ട്വിൻ എൽ.ഇ.ഡി ടെയിൽ ലാമ്പുകൾ. വിപണിയിലെത്തുമ്പോൾ ടി.വി.എസ് അപ്പാച്ചെ RTR 160, ഹോണ്ട CB150 ഹോർനെറ്റ് തുടങ്ങിയ പ്രമുഖ മോഡലുകളോടായിരിക്കും പുതിയ പൾസർ 150 മത്സരിക്കുക. പുത്തൻ പ്ലാറ്റ്‌ഫോമും ഫീച്ചറുകളും ഉൾപ്പെടുത്തിയതിനാൽ നിലവിലെ മോഡലിനേക്കാൾ ചെറിയ വിലവർദ്ധനവ് പ്രതീക്ഷിക്കാം.
The post പുതിയ എഞ്ചിനും മോണോഷോക്ക് സസ്‌പെൻഷനുമായി ബജാജ് പൾസർ 150 വരുന്നു! appeared first on Express Kerala.




