
കാൽനടയാത്ര കൂടുതൽ സുരക്ഷിതവും സൗകര്യപ്രദവുമാക്കാൻ ലക്ഷ്യമിട്ട് നിർണായക നഗരാസൂത്രണ പദ്ധതികളുമായി അബുദാബി ഭരണകൂടം. പാർപ്പിട മേഖലകളിൽ നിന്നുള്ള ഹ്രസ്വദൂര യാത്രകളെ പൂർണ്ണമായും കാൽനട സൗഹൃദമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതിനായി പുതിയതായി വികസിച്ചുവരുന്ന പ്രദേശങ്ങളിൽ ആസൂത്രണ ഘട്ടത്തിൽ തന്നെ വീടുകൾ, പാർക്കുകൾ, പൊതുസൗകര്യങ്ങൾ, ഗതാഗത സംവിധാനങ്ങൾ എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്ന പ്രത്യേക കാൽനടപ്പാതകൾ ഉൾപ്പെടുത്തും. യാത്രക്കാർക്ക് ആശ്വാസമേകാൻ ആവശ്യത്തിന് തണൽ, തെരുവ് വിളക്കുകൾ, സുരക്ഷിതമായ റോഡ് ക്രോസിങ്ങുകൾ എന്നിവയും സജ്ജമാക്കും.
നിലവിൽ 120 കിലോമീറ്ററിലധികം നീളമുള്ള കാൽനടപ്പാതകളും മികച്ച വെളിച്ച സംവിധാനങ്ങളും അബുദാബിയിലുണ്ട്. അബുദാബിയിലെ 93.6 ശതമാനം താമസക്കാരും രാത്രിയിൽ ഒറ്റയ്ക്ക് നടക്കുന്നത് സുരക്ഷിതമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു. പുതിയ പാർക്കുകളും വികസന പദ്ധതികളും യാഥാർത്ഥ്യമാകുന്നതോടെ, ലോകത്തിലെ തന്നെ ഏറ്റവും സുരക്ഷിതവും കാൽനട സൗഹൃദവുമായ നഗരമായി അബുദാബി മാറും.
The post കാൽനടയാത്രക്കാർക്ക് പ്രഥമ പരിഗണന! നഗരാസൂത്രണത്തിൽ വിപ്ലവാത്മക മാറ്റങ്ങളുമായി അബുദാബി appeared first on Express Kerala.




