
ജവഹർ നവോദയ വിദ്യാലയങ്ങളിലെ 2027-28 അധ്യയന വർഷത്തെ ആറാം ക്ലാസ് പ്രവേശന പരീക്ഷയായ JNVST 2027-ലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 10 വരെ നീട്ടി. മുൻപ് ജൂലൈ 31 വരെയായിരുന്ന സമയപരിധിയാണ് ഇപ്പോൾ നീട്ടി നൽകിയിരിക്കുന്നത്. താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് navodaya.gov.in, cbseitms.rcil.gov.in/nvs എന്നീ ഔദ്യോഗിക വെബ്‌സൈറ്റുകൾ വഴി സൗജന്യമായി അപേക്ഷകൾ സമർപ്പിക്കാം. 2026 നവംബർ 28-നാണ് സെലക്ഷൻ ടെസ്റ്റ് നടക്കുക.
CBSE സിലബസ് പിന്തുടരുന്ന നവോദയ വിദ്യാലയങ്ങളിൽ പഠനം, താമസം, ഭക്ഷണം, യൂണിഫോം, പാഠപുസ്തകങ്ങൾ എന്നിവ സൗജന്യമാണ്. എന്നാൽ 9 മുതൽ 12 വരെയുള്ള ക്ലാസുകളിലെ പൊതുവിഭാഗത്തിൽപ്പെടുന്ന വിദ്യാർത്ഥികൾ വിദ്യാലയ വികാസ് നിധിയിലേക്ക് പ്രതിമാസം 600 രൂപ അടയ്ക്കേണ്ടതുണ്ട്. എസ്.സി, എസ്.ടി വിഭാഗക്കാർ, ഭിന്നശേഷിക്കാർ, പെൺകുട്ടികൾ, ബി.പി.എൽ കുടുംബങ്ങളിലെ കുട്ടികൾ എന്നിവരെ ഈ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
The post നവോദയ ആറാം ക്ലാസ് പ്രവേശനം! JNVST 2027 രജിസ്ട്രേഷൻ സമയപരിധി നീട്ടി; ഓഗസ്റ്റ് 10 വരെ അപേക്ഷിക്കാം! appeared first on Express Kerala.




