വായ്പാ തിരിച്ചടവ് ഭീഷണികൾക്ക് പൂട്ട്: രാവിലെ 8 മുതൽ വൈകീട്ട് 7 വരെ മാത്രം ഉപഭോക്താക്കളെ വിളിക്കാം; കർശന നിയന്ത്രണങ്ങളുമായി ആർ.ബി.ഐ!

വായ്പാ തിരിച്ചടവ് ഭീഷണികൾക്ക് പൂട്ട്: രാവിലെ 8 മുതൽ വൈകീട്ട് 7 വരെ മാത്രം ഉപഭോക്താക്കളെ വിളിക്കാം; കർശന നിയന്ത്രണങ്ങളുമായി ആർ.ബി.ഐ!

വായ്പത്തുക തിരിച്ചുപിടിക്കുന്നതിനായി ഉപഭോക്താക്കളെ ബന്ധപ്പെടുന്ന വായ്പാ സ്ഥാപനങ്ങൾക്ക് പെരുമാറ്റച്ചട്ടം കർശനമാക്കി റിസർവ് ബാങ്ക് (ആർ.ബി.ഐ). വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളെ ഫോൺ വിളിക്കുന്നതും വീടുകളിൽ സന്ദർശനം നടത്തുന്നതും രാവിലെ 8 മുതൽ വൈകീട്ട് 7 വരെയുള്ള സമയത്തിനുള്ളിൽ മാത്രമേ പാടുള്ളൂ എന്ന് ആർ.ബി.ഐ നിർദ്ദേശിച്ചു. ഉപഭോക്താക്കളോടുള്ള പെരുമാറ്റം മാന്യമായിരിക്കണമെന്നും മോശം ഭാഷ ഒരു കാരണവശാലും ഉപയോഗിക്കരുതെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

വാണിജ്യ ബാങ്കുകൾ, ബാങ്കിതര ധനകാര്യ സ്ഥാപനങ്ങൾ തുടങ്ങിയ എല്ലാ വായ്പാ സ്ഥാപനങ്ങൾക്കും ഈ നിർദ്ദേശം ബാധകമാണ്. കൂടാതെ ഉപഭോക്താക്കളുമായി നടത്തുന്ന ഫോൺ സംഭാഷണങ്ങളുടെ വിവരങ്ങളും ഉള്ളടക്കവും റെക്കോർഡ് ചെയ്ത് സൂക്ഷിക്കണമെന്നും നിർദ്ദേശമുണ്ട്. അടുത്തവർഷം ജനുവരി മുതൽ ഈ പുതിയ നിയന്ത്രണങ്ങൾ നിലവിൽ വരും.

The post വായ്പാ തിരിച്ചടവ് ഭീഷണികൾക്ക് പൂട്ട്: രാവിലെ 8 മുതൽ വൈകീട്ട് 7 വരെ മാത്രം ഉപഭോക്താക്കളെ വിളിക്കാം; കർശന നിയന്ത്രണങ്ങളുമായി ആർ.ബി.ഐ! appeared first on Express Kerala.

Spread the love
See also  റീൽസ് ഹീറോമാരുടെ ഷോ ഇതോടെ അവസാനിപ്പിക്കും; ലൈക്ക് അടിച്ചവർക്കും കമന്റിട്ടവർക്കും പിന്നാലെ വരുന്നുണ്ടെന്ന് എഡിജിപി പി. വിജയൻ
Scroll to Top