loader image
യുവതിയെ നഗ്നയാക്കി മർദിച്ചു; ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

യുവതിയെ നഗ്നയാക്കി മർദിച്ചു; ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്

ബെംഗളൂരു: സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ നഗ്നയാക്കി മർദിച്ച സംഭവത്തിൽ ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ്. ചിക്കമഗളൂരുവിലെ നന്ദിഹൊസള്ളി ഗ്രാമത്തിലാണ് സംഭവം നടന്നത്. യുവതിയുടെ ഭർത്താവ് തിമ്മപ്പ മദ്യപിച്ച് വീട്ടിൽ എത്തിയപ്പോഴാണ് നഗ്നമാക്കി മർദിച്ചത്. വീടിനുള്ളിൽ പൂട്ടിടാൻ ശ്രമിക്കവേ യുവതി വീടിന്റെ പിൻഭാഗത്ത് കൂടി രക്ഷപ്പെടുകയായിരുന്നു.

തിമ്മപ്പയും യുവതിയും പത്തുവർഷം മുൻപ് പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ഇവർക്ക് രണ്ട് പെൺമക്കളുമുണ്ട്. പ്രണയവിവാഹമായതിനാൽ സ്ത്രീധനം ലഭിക്കാത്തതിന്റെ പേരിൽ അച്ഛനടക്കം തിമ്മപ്പയെ കുറ്റപ്പെടുത്തിയിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ട് ഭാര്യയെ കുറച്ചുകാലമായി തിമ്മപ്പ മർദിക്കാറുണ്ടായിരുന്നു. അച്ഛനും സഹോദരനും വീണ്ടും ഈ വിഷയം തിമ്മപ്പയുടെ അടുത്ത് ഉന്നയിക്കുകയും വേറെ വിവാഹം കഴിക്കാൻ നിർബന്ധിക്കുകയും ചെയ്തു. ഇതേത്തുടർന്നാണ് ഇയാൾ മദ്യപിച്ച് വന്ന് ഭാര്യയെ ആക്രമിച്ചത്. സംഭവത്തിൽ തിമ്മപ്പക്കും കുറ്റം ചെയ്യാൻ പ്രേരിപ്പിച്ച അച്ഛനടക്കമുള്ള ബന്ധുക്കൾക്കുമെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്.
The post യുവതിയെ നഗ്നയാക്കി മർദിച്ചു; ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ കേസ് appeared first on Express Kerala.

Spread the love
See also  ‘ചാമുണ്ഡി ദൈവത്തെ’ പരിഹസിച്ചു; രൺവീർ സിങ്ങിനെതിരേ മതവികാരം വ്രണപ്പെടുത്തിയതിന് കേസ്

New Report

Close