കോഫി ഷോപ്പ് ജീവനക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിലെ പ്രതി അറസ്റ്റിൽ.മുരിങ്ങൂർ കട്ടപ്പുറം ഗോപുരാൻ വീട്ടിൽ സ്നേഹേഷ് (38)നെയാണ് കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തത്.
2026 ആഗസ്റ്റ് 7-ന് അർദ്ധരാത്രിയിലായിരുന്നു കേസിനാസ്പദമായ സംഭവം. കൊരട്ടിയിലെ ‘കോഫി കപ്പ്’ എന്ന കടയിൽ ജോലി ചെയ്യുന്ന ആസാം നഗോൺ സ്വദേശി സൊരിഫുൽ (21) നെയാണ് പ്രതി ആക്രമിച്ചത്. കടയിലേക്ക് കാപ്പി ചോദിച്ചു വന്ന പ്രതി രണ്ട് കാപ്പി കുടിച്ച ശേഷം പണം നൽകാതെ വീണ്ടും കാപ്പി ആവശ്യപ്പെടുകയായിരുന്നു. പണം ആവശ്യപ്പെട്ട സമയത്ത് ജീവനക്കാരനെ അസഭ്യം പറയുകയും കൈയിലുണ്ടായിരുന്ന വടികൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. തുടർന്ന് ഷർട്ടിൽ കുത്തിപ്പിടിച്ച് റോഡിലേക്ക് തള്ളിയിടാനും ശ്രമിക്കുകയായിരുന്നു.
സ്നേഹേഷ് കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ പോലീസുദ്ദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയ കേസിലും, ഒരു അടിപിടിക്കേസിലും, മയക്ക് മരുന്ന് ഉപയോഗിച്ച നാല് കേസുകളിലും, മനുഷ്യ ജീവന് അപകടം വരത്തക്ക വിധം വാഹനമോടിച്ച് മറ്റൊരാൾക്ക് ഗുരുതര പരിക്കേൽക്കാൻ ഇടയായ കേസിലും അടക്കം ഏഴ് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.

(Feed generated with FetchRSS)


