അനാശാസ്യ കേന്ദ്രം നടത്തിപ്പ്; ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

അനാശാസ്യ കേന്ദ്രം നടത്തിപ്പ്; ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

അനാശാസ്യ കേന്ദ്രം നടത്തിപ്പ്; ഒളിവിലായിരുന്ന പ്രതി അറസ്റ്റിൽ

ഇവൻ്റ് മാനേജ്മെൻ്റ് നടത്തിപ്പിന്റെ മറവിൽ അനാശാസ്യ കേന്ദ്രം നടത്തി വന്ന കേസിൽ എട്ടു മാസമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രധാന പ്രതി പിടിയിൽ. തൃശൂർ നമ്പർ ടു ടോപ്പ് അഷ്ടപതി നിവാസി ഗോപിക്കുട്ടൻ (51) നെയാണ് അറസ്റ്റ് ചെയ്തത്. മറ്റൊരു പ്രതിയായ കൂർക്കഞ്ചേരി വടൂക്കര പൂങ്കുന്നത്ത് വീട്ടിൽ സാബുവിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പെരിങ്ങാവ് മൈത്രി നഗറിൽ പ്രവർത്തിച്ചിരുന്ന പ്രാൺ ഇവൻറ് മാനേജ്മെൻറ് എന്ന സ്ഥാപനത്തിലാണ് പ്രതികൾ അനാശാസ്യ കേന്ദ്രം നടത്തിയിരുന്നതായി പോലീസ് കണ്ടെത്തിയത്.വിയ്യൂർ സ്റ്റേഷൻ ഇൻസ്പെക്ടർ കെ.പി.മിഥുൻ്റെ നേതൃത്വത്തിൽ 2025 ഡിസംബർ 30ന് സ്ഥാപനത്തിൽ നടത്തിയ തിരച്ചിലാണ് ഷാബു പിടിയിലാകുന്നത്. സ്ഥാപനം പ്രവർത്തിച്ചിരുന്ന വീടിൻ്റെ ഉടമസ്ഥൻ കൂടിയായ ഗോപികുട്ടൻ ഒളിവിൽ പോവുകയായിരുന്നു. ഇയാൾ പൂങ്കുന്നത് എത്തിയെന്ന വിവരം ലഭിച്ചതിനെ തുടർന്ന് പോലീസ് എത്തി പിടികൂടുകയായിരുന്നു. ഗോപികുട്ടനെതിരെ തൃശ്ശൂർ വെസ്റ്റ്, വടക്കാഞ്ചേരി സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് പോലീസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

(Feed generated with FetchRSS)

Spread the love
See also  രാപ്പാള്‍ സുകുമാരമേനോന്‍ ഗ്രാമസൗന്ദര്യത്തെ അക്ഷരങ്ങളിലേക്കാവാഹിച്ച കവി: ജയരാജ് വാര്യര്‍
Scroll to Top