loader image
ഗൾഫ് എയറിന് കുതിപ്പിന്റെ നവംബർ; ആറ് ലക്ഷം യാത്രക്കാർ, വിസ്മയിപ്പിക്കുന്ന വളർച്ചയുമായി ഗൾഫ് എയർ

ഗൾഫ് എയറിന് കുതിപ്പിന്റെ നവംബർ; ആറ് ലക്ഷം യാത്രക്കാർ, വിസ്മയിപ്പിക്കുന്ന വളർച്ചയുമായി ഗൾഫ് എയർ

മനാമ: 2025 നവംബറിൽ മികച്ച പ്രവർത്തന പ്രകടനവുമായി ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയർ. വിമാനക്കമ്പനിയുടെ ശൃംഖലയിലുടനീളം യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നവംബറിൽ മാത്രം 6,03,351 യാത്രക്കാരാണ് ഗൾഫ് എയറിൽ യാത്ര ചെയ്തത്. 4,376 സർവീസുകൾ നടത്തിയ വിമാനക്കമ്പനി 87 ശതമാനം പാസഞ്ചർ ലോഡ് ഫാക്ടർ എന്ന മികച്ച നേട്ടവും കൈവരിച്ചതായി ഔദ്യോഗിക വാർത്താക്കുറിപ്പിൽ അറിയിച്ചു.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഗൾഫ് എയർ പ്രവർത്തനക്ഷമതയിലും യാത്രക്കാരുടെ എണ്ണത്തിലും മികച്ച വളർച്ച രേഖപ്പെടുത്തി. 2024 നവംബറിൽ 4,74,917 ആയിരുന്ന യാത്രക്കാരുടെ എണ്ണം ഇത്തവണ 27 ശതമാനം വർധിച്ച് ആറ് ലക്ഷം കടന്നു. വിമാന സർവീസുകളുടെ എണ്ണത്തിൽ 10 ശതമാനം വർധനവുണ്ടായി (3,996ൽ നിന്ന് 4,376 ആയി). വിമാനങ്ങളിലെ യാത്രാശേഷി എത്രത്തോളം ഫലപ്രദമായി വിനിയോഗിക്കുന്നു എന്ന് വ്യക്തമാക്കുന്ന പാസഞ്ചർ ലോഡ് ഫാക്ടർ 74.8 ശതമാനത്തിൽ നിന്ന് 87 ശതമാനമായി ഉയർന്നത് ശ്രദ്ധേയമായ നേട്ടമാണ്.

Also Read: കാറുകളും മുങ്ങിയ നഗരവുമുള്ള 20 നിലകളുള്ള ഒരു കുളം..! 14 ദശലക്ഷം ലിറ്റർ വെള്ളം 200 അടി താഴ്ച, ലോകത്തിലെ ഏറ്റവും ആഴമേറിയ രഹസ്യം

See also  അജിത് പവാറിന്റെ മരണം പ്രവചിച്ചെന്ന് അവകാശവാദം; പ്രശാന്ത് കിനിക്കെതിരെ വിമർശനം

സുസ്ഥിരമായ വളർച്ചയിലും സേവന നിലവാരത്തിലുമാണ് ഗൾഫ് എയർ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മാർട്ടിൻ ഗൗസ് പറഞ്ഞു. കൃത്യമായ ആസൂത്രണവും പ്രവർത്തനങ്ങളിലെ വിശ്വാസ്യതയുമാണ് വിമാനക്കമ്പനിയുടെ മികച്ച പ്രകടനത്തിന് ആധാരം. മാറുന്ന വിപണി ആവശ്യങ്ങൾക്കനുസരിച്ച് ശേഷി വർദ്ധിപ്പിക്കാനും വിശ്വാസ്യത നിലനിർത്താനും സാധിക്കുന്നത് വഴിയാണ് ഈ നേട്ടം കൈവരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
The post ഗൾഫ് എയറിന് കുതിപ്പിന്റെ നവംബർ; ആറ് ലക്ഷം യാത്രക്കാർ, വിസ്മയിപ്പിക്കുന്ന വളർച്ചയുമായി ഗൾഫ് എയർ appeared first on Express Kerala.

Spread the love

New Report

Close