
ഇന്ത്യൻ സ്ട്രോങ് ഹൈബ്രിഡ് വാഹന വിപണിയിൽ വൻ മുന്നേറ്റവുമായി ടൊയോട്ട. 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ 57,885 യൂണിറ്റ് സ്ട്രോങ് ഹൈബ്രിഡ് വാഹനങ്ങൾ വിറ്റഴിഞ്ഞപ്പോൾ, വിപണി വിഹിതത്തിൽ ഭൂരിഭാഗവും ടൊയോട്ട മോഡലുകൾ സ്വന്തമാക്കി. 27,812 യൂണിറ്റുകളുടെ വിൽപ്പനയുമായി ടൊയോട്ട ഇന്നോവ ഹൈക്രോസ് ഒന്നാം സ്ഥാനം നേടി. മൊത്തം ഹൈബ്രിഡ് വിപണിയുടെ 48 ശതമാനം വിഹിതവും ഇന്നോവ ഹൈക്രോസിനാണ്. 18,577 യൂണിറ്റുകൾ വിറ്റഴിച്ച് 32 ശതമാനം വിപണി വിഹിതത്തോടെ ടൊയോട്ട അർബൻ ക്രൂസർ ഹൈറൈഡർ രണ്ടാം സ്ഥാനവും നേടി.
4,086 യൂണിറ്റുകളുടെ വിൽപ്പനയുമായി മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര മൂന്നാം സ്ഥാനത്തുണ്ട് (7% വിപണി വിഹിതം). 3,231 യൂണിറ്റുകൾ വിറ്റ മാരുതി സുസുക്കി വിക്ടോറിസ് നാലാം സ്ഥാനവും, 1,418 യൂണിറ്റുകളോടെ മാരുതി ഇൻവിക്ടോ അഞ്ചാം സ്ഥാനവും നേടി. വിപണിയിലെത്തി വെറും 8 മാസത്തിനുള്ളിൽ 1 ലക്ഷം യൂണിറ്റ് വിൽപ്പന എന്ന നേട്ടവും മാരുതി വിക്ടോറിസ് സ്വന്തമാക്കിയിരുന്നു.
Also Read: കെടിഎം ആർസി 160-ന്റെ വില കുത്തനെ കൂട്ടി; പുതിയ എക്സ്-ഷോറൂം വില 2 ലക്ഷം രൂപയിൽ!
ടൊയോട്ട കാമ്രി (1,188 യൂണിറ്റുകൾ), ടൊയോട്ട വെൽഫയർ (914 യൂണിറ്റുകൾ) എന്നിവ യഥാക്രമം ആറും ഏഴും സ്ഥാനങ്ങളിലെത്തിയപ്പോൾ, 659 യൂണിറ്റുകളുടെ വിൽപ്പനയുമായി ഹോണ്ട സിറ്റി ഇ:എച്ച്ഇവി എട്ടാം സ്ഥാനത്താണ്. നിലവിൽ 8 സ്ട്രോങ് ഹൈബ്രിഡ് മോഡലുകൾ ലഭ്യമായ ഇന്ത്യൻ വിപണിയിൽ ആദ്യ രണ്ട് സ്ഥാനങ്ങൾ നേടി ടൊയോട്ട തങ്ങളുടെ ആധിപത്യം വ്യക്തമാക്കുമ്പോൾ, മറ്റ് മോഡലുകളിലൂടെ മാരുതി സുസുക്കിയും ശക്തമായ സാന്നിധ്യമായി തുടരുന്നു.
The post ടൊയോട്ടയുടെ തേരോട്ടം! വിപണി കീഴടക്കി ഇന്നോവ ഹൈക്രോസും ഹൈറൈഡറും appeared first on Express Kerala.




