കലിപ്പ് ലുക്കിൽ രാഹുൽ..! കുട്ടികൾക്ക് നേരെ വെടിയുതിർക്കാൻ അനുമതി നൽകിയത് ആര്? അമിത് ഷായ്ക്ക് നേരെ ചോദ്യശരങ്ങൾ

കലിപ്പ് ലുക്കിൽ രാഹുൽ..! കുട്ടികൾക്ക് നേരെ വെടിയുതിർക്കാൻ അനുമതി നൽകിയത് ആര്? അമിത് ഷായ്ക്ക് നേരെ ചോദ്യശരങ്ങൾ

പാർലമെന്റിൽ സർക്കാരിന്റെ വാഗ്ദാനങ്ങളെ തള്ളിക്കൊണ്ട് പ്രതിപക്ഷം കടുത്ത നിലപാടിലേക്ക്. ഡൽഹിയിൽ വിദ്യാർത്ഥി പ്രതിഷേധങ്ങൾക്ക് നേരെ നടന്ന പോലീസ് അതിക്രമത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് മറുപടി നൽകണമെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പ്രതിഷേധിച്ച വിദ്യാർത്ഥികൾക്ക് നേരെ വെടിവയ്പ്പിനും ലാത്തിച്ചാർജിനും ഉത്തരവിട്ടതാരാണ് വ്യക്തമാകുന്നതുവരെ പാർലമെന്റിലെ സ്തംഭനാവസ്ഥ തുടരുമെന്നാണ് കോൺഗ്രസ് വ്യക്തമാക്കിയിരിക്കുന്നത്.

ഡൽഹിയിൽ പ്രതിഷേധക്കാർക്ക് നേരെ പെല്ലറ്റ് തോക്കുകളും കണ്ണീർവാതകവും പ്രയോഗിക്കാൻ ആരാണ് അനുമതി നൽകിയതെന്ന് ആഭ്യന്തര മന്ത്രി വ്യക്തമാക്കണമെന്ന് രാഹുൽ ഗാന്ധി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സാധാരണ നടത്തുന്നതുപോലെയുള്ള പ്രസംഗമല്ല വേണ്ടതെന്നും, കുട്ടികൾക്ക് നേരെ വെടിയുതിർക്കാൻ അനുമതി നൽകിയത് മന്ത്രിയാണോ അതോ ആഭ്യന്തര മന്ത്രാലയത്തിലെ മറ്റാരെങ്കിലുമാണോ എന്ന് അറിയണമെന്നും അദ്ദേഹം തുറന്നടിച്ചു.

ALSO READ;ചരിത്രത്തിൽ ആദ്യമായി ചെങ്കോട്ടയിൽ ‘വന്ദേമാതരം’! ഇതുവരെ ഒഴിവാക്കിയത് എന്തുകൊണ്ട്?

ഈ നടപടിക്ക് അമിത് ഷാ വ്യക്തിപരമായി അനുമതി നൽകിയിട്ടുണ്ടെങ്കിൽ അദ്ദേഹം കുറ്റക്കാരനാണെന്നും, അറിഞ്ഞില്ലെങ്കിൽ ആ പദവിയിൽ ഇരിക്കാൻ യോഗ്യനല്ലെന്നും രാഹുൽ കുറ്റപ്പെടുത്തി. ഡൽഹിയിലെ നടപടികൾക്ക് പുറമെ ബിഹാറിലെ സിവാനിൽ വിദ്യാർത്ഥി പ്രതിഷേധക്കാർക്ക് നേരെ വെടിവെപ്പുണ്ടായതായും അദ്ദേഹം ആരോപിച്ചു.

അതേസമയം, രാഹുൽ ഗാന്ധി ചർച്ചയിൽ നിന്ന് ഒളിച്ചോടുകയാണെന്നാണ് കേന്ദ്രമന്ത്രി കിരൺ റിജിജുവിന്റെ ആരോപണം. ആഭ്യന്തര മന്ത്രി സംഭവങ്ങളെക്കുറിച്ച് വിശദമായ മറുപടി നൽകാൻ തയ്യാറാണെന്നും എന്നാൽ പ്രതിപക്ഷം സഭയിൽ നാടകം കളിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചൊവ്വാഴ്ച വിഷയത്തിൽ ചർച്ച നടത്താൻ സർക്കാർ തയ്യാറാണെന്ന് അറിയിച്ചിട്ടും പ്രതിപക്ഷം സഹകരിക്കുന്നില്ലെന്നും, രാഹുൽ ഗാന്ധി നിരന്തരം നിലപാടുകൾ മാറ്റുകയാണെന്നും കേന്ദ്രമന്ത്രി ജെ.പി. നദ്ദയും വ്യക്തമാക്കി. സഭ തടസ്സപ്പെടാതിരുന്നാൽ ആഭ്യന്തര മന്ത്രി മറുപടി നൽകാൻ തയ്യാറാണെന്ന് സർക്കാർ ആവർത്തിക്കുന്നുണ്ടെങ്കിലും, നേരിട്ടുള്ള വിശദീകരണം ലഭിക്കാതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് പ്രതിപക്ഷം.

See also  ലക്ഷ്യം യുവജനത! നാഗ്പൂരിൽ ജെൻസികളുമായി സംവദിക്കാൻ മോഹൻ ഭാഗവത്; വരുന്നത് വൻ മാറ്റങ്ങളോ?

The post കലിപ്പ് ലുക്കിൽ രാഹുൽ..! കുട്ടികൾക്ക് നേരെ വെടിയുതിർക്കാൻ അനുമതി നൽകിയത് ആര്? അമിത് ഷായ്ക്ക് നേരെ ചോദ്യശരങ്ങൾ appeared first on Express Kerala.

Spread the love
Scroll to Top