അരങ്ങേറ്റം ഗംഭീരമാക്കി ലോകേഷ് കനകരാജ്; ബോക്സ് ഓഫീസിൽ കോടികൾ വാരി ‘ഡിസി’!

അരങ്ങേറ്റം ഗംഭീരമാക്കി ലോകേഷ് കനകരാജ്; ബോക്സ് ഓഫീസിൽ കോടികൾ വാരി ‘ഡിസി’!

സംവിധായകനിൽ നിന്ന് നായകനിലേക്കുള്ള ലോകേഷ് കനകരാജിന്റെ അരങ്ങേറ്റ ചിത്രം ‘ഡിസി’ തിയേറ്ററുകളിൽ വൻ മുന്നേറ്റം തുടരുന്നു. അരുൺ മതേശ്വരൻ സംവിധാനം ചെയ്ത ഈ ചിത്രത്തിൽ വാമിഖ ഗബ്ബിയാണ് നായികയായി എത്തുന്നത്. ഓഗസ്റ്റ് 7-ന് തിയേറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ലോകേഷിന്റെ മികച്ച പ്രകടനത്തോടൊപ്പം അനിരുദ്ധ് രവിചന്ദർ ഒരുക്കിയ പശ്ചാത്തല സംഗീതവും വലിയ രീതിയിൽ കയ്യടി നേടുന്നുണ്ട്. റിലീസ് ചെയ്ത് വെറും നാല് ദിവസം കൊണ്ട് ഇന്ത്യയിൽ നിന്ന് മാത്രം 30.65 കോടിയും ആഗോളതലത്തിൽ 43.90 കോടി രൂപയും ചിത്രം ബോക്സ് ഓഫീസിൽ നിന്ന് സ്വന്തമാക്കിയതായി സാക്നിൽക് റിപ്പോർട്ട് ചെയ്യുന്നു.

ദേവദാസ്, ചന്ദ്ര എന്നീ കഥാപാത്രങ്ങളായാണ് ലോകേഷും വാമിഖയും ചിത്രത്തിൽ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. വയലൻസിനും പ്രണയത്തിനും ഒരേപോലെ പ്രാധാന്യമുള്ള ഒരു ഇമോഷണൽ ഡ്രാമയായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സഞ്ജന കൃഷ്ണമൂർത്തിയാണ് ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത്. എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രത്തിന്റെ ദൈർഘ്യം 2 മണിക്കൂറും 23 മിനിറ്റുമാണ്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

Also Read: ബോക്സ് ഓഫീസിൽ ‘ദളപതി’ തരംഗം; മൂന്നാം വാരത്തിലും കോടികൾ വാരി ‘ജന നായകൻ’!

സാങ്കേതിക മികവ് കൊണ്ടും ചിത്രം ഏറെ ശ്രദ്ധേയമാണ്. മുകേഷ് ജി ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിന്റെ ചിത്രസംയോജനം ജി. കെ. പ്രസന്നയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. അരുൺ രഞ്ജൻ അഡീഷണൽ സ്ക്രീൻപ്ലേ എഴുതിയ ചിത്രത്തിന് അരുൺ മാതേശ്വരൻ, ഫ്രാങ്ക്ളിൻ ജേക്കബ് എന്നിവർ ചേർന്നാണ് സംഭാഷണങ്ങൾ തയാറാക്കിയത്. കണ്ണൻ എസ് കലാസംവിധാനവും പിസി സ്റ്റണ്ട്സ് ആക്ഷൻ രംഗങ്ങളും ഒരുക്കിയിരിക്കുന്നു. അരുൺ മാതേശ്വരൻ, പെരുമാൾ ശെൽവം എന്നിവരാണ് വസ്ത്രാലങ്കാരം. വിനോദ് സുകുമാരൻ (ചമയം), അമീർ (സ്റ്റിൽസ്), സിങ്ക് സിനിമാസ് (ശബ്ദലേഖനം), വിനയ് ശ്രീധർ (ഓഡിയോഗ്രഫി), രംഗ (കളറിസ്റ്റ്), പ്രവീൺ ഡി (വിഎഫ്എക്സ്), കബിലൻ ചെല്ലയ്യ (പബ്ലിസിറ്റി ഡിസൈൻ) തുടങ്ങിയവരാണ് മറ്റ് അണിയറപ്രവർത്തകർ.

See also  മെസിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നത് സംബന്ധിച്ച വിവാദം: കായികവകുപ്പ് അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി | Sports Department

The post അരങ്ങേറ്റം ഗംഭീരമാക്കി ലോകേഷ് കനകരാജ്; ബോക്സ് ഓഫീസിൽ കോടികൾ വാരി ‘ഡിസി’! appeared first on Express Kerala.

Spread the love
Scroll to Top