മെസിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നത് സംബന്ധിച്ച വിവാദം: കായികവകുപ്പ് അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി | Sports Department

മെസിയെയും അർജന്റീന ടീമിനെയും കേരളത്തിൽ എത്തിക്കുന്നത് സംബന്ധിച്ച വിവാദം: കായികവകുപ്പ് അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി | Sports Department

Sports Department

തിരുവനന്തപുരം: ലയണൽ മെസിയേയും അർജന്റീന ഫുട്ബോൾ ടീമിനേയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ കായികവകുപ്പിന്റെ നിർണായക അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറി. കായികവകുപ്പ് സെക്രട്ടറി തയ്യാറാക്കിയ റിപ്പോർട്ട് കായികമന്ത്രിയാണ് തുടർനടപടികൾക്കായി മുഖ്യമന്ത്രിക്ക് സമർപ്പിച്ചത്.(Sports Department Submits Probe Report On Argentina Messi Kerala Visit Controversy)

അതീവ രഹസ്യസ്വഭാവമുള്ള റിപ്പോർട്ടാണിതെന്നും സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യമാണെന്നും കായികമന്ത്രി വ്യക്തമാക്കി. റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ ഉചിതമായ തീരുമാനം സർക്കാർ കൈക്കൊള്ളുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

മുൻ കായികമന്ത്രി വി. അബ്ദുറഹ്മാനാണ് അർജന്റീന ടീമിനെ കേരളത്തിൽ എത്തിക്കുമെന്ന് വലിയ രീതിയിൽ പ്രഖ്യാപിച്ചിരുന്നത്. ഇതിനായി അദ്ദേഹം സ്പെയിനിൽ പോയി അർജന്റീന ഫുട്ബോൾ അസോസിയേഷൻ അധികൃതരെ കണ്ടിരുന്നു. എന്നാൽ ഈ യാത്ര സർക്കാർ ഖജനാവിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന ആക്ഷേപം നേരത്തെ ഉയർന്നിരുന്നു.

Story Summary

The Kerala Sports Department has submitted a confidential probe report to Chief Minister for further action regarding the controversy over bringing Lionel Messi and the Argentina football team to Kerala. Sports Minister stated that the report by the Sports Secretary highlights serious lapses, including the lack of a clear official contract for the event.

Spread the love
See also  അരങ്ങേറ്റം ഗംഭീരമാക്കി ലോകേഷ് കനകരാജ്; ബോക്സ് ഓഫീസിൽ കോടികൾ വാരി ‘ഡിസി’!
Scroll to Top