ഓണം സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി; ടിക്കറ്റുകൾ ഓൺലൈനായി എങ്ങനെ ബുക്ക് ചെയ്യാം?

ഓണം സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി; ടിക്കറ്റുകൾ ഓൺലൈനായി എങ്ങനെ ബുക്ക് ചെയ്യാം?

തിരുവനന്തപുരം: പ്രിയപ്പെട്ടവർക്കൊപ്പം ഓണം ആഘോഷിക്കാൻ നാട്ടിലേക്ക് പോകുന്നവർക്കായി കെഎസ്ആർടിസി പ്രത്യേക അന്തർസംസ്ഥാന സർവീസുകളുടെ റിസർവേഷൻ ആരംഭിച്ചു. ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 2 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കും തിരിച്ചും പ്രത്യേക സർവീസുകൾ ലഭ്യമാണ്. യാത്രക്കാരുടെ തിരക്ക് വർധിക്കുന്നതനുസരിച്ച് കൂടുതൽ സർവീസുകൾ ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.www.keralartc.com

വെബ്സൈറ്റ് വഴിയോ ‘എന്റേ കെഎസ്ആർടിസി നിയോ ഒപിആർഎസ്’ മൊബൈൽ ആപ്പ് വഴിയോ ടിക്കറ്റുകൾ എളുപ്പത്തിൽ ബുക്ക് ചെയ്യാം. ഓൺലൈൻ ബുക്കിങ് സൗകര്യമില്ലാത്തവർക്കായി കേരളത്തിലെ എല്ലാ കെഎസ്ആർടിസി റിസർവേഷൻ കൗണ്ടറുകളിലും നേരിട്ട് ടിക്കറ്റ് എടുക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

Also Read:ഇനി ‘കേരള’ അല്ല, ഔദ്യോഗികമായി ‘കേരളം’; ‌ബിൽ ലോക്‌സഭയിൽ പാസായി!

കേരളത്തിൽ നിന്ന് ബെംഗളൂരു, മൈസൂരു, ചെന്നൈ നഗരങ്ങളിലേക്ക് ഈ മാസം 18 മുതൽ സെപ്റ്റംബർ 1 വരെയും തിരികെ കേരളത്തിലേക്ക് 19 മുതൽ സെപ്റ്റംബർ 2 വരെയുമാണ് സർവീസുകൾ ക്രമീകരിച്ചിരിക്കുന്നത്. ബെംഗളൂരുവിൽ നിന്ന് കോഴിക്കോട്, കണ്ണൂർ, എറണാകുളം, തൃശൂർ, കോട്ടയം, മലപ്പുറം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ഉൾപ്പെടെ വിവിധ ജില്ലകളിലേക്ക് സൂപ്പർ ഡീലക്സ്, സ്പെഷ്യൽ ഫാസ്റ്റ് സർവീസുകൾ ഉണ്ട്. കൂടാതെ മൈസൂരുവിൽ നിന്നും ചെന്നൈയിൽ നിന്നും കേരളത്തിലെ പ്രധാന നഗരങ്ങളിലേക്ക് ആവശ്യാനുസരണം സർവീസുകൾ ലഭ്യമാക്കിയിട്ടുണ്ട്.

The post ഓണം സ്പെഷ്യൽ സർവീസുകളുമായി കെഎസ്ആർടിസി; ടിക്കറ്റുകൾ ഓൺലൈനായി എങ്ങനെ ബുക്ക് ചെയ്യാം? appeared first on Express Kerala.

Spread the love
See also  ട്രംപിന്റെ നിലപാട് തള്ളി നെതന്യാഹു; ഇറാനെ ആക്രമിക്കാൻ ഇസ്രയേൽ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ | Israel Iran war prep news
Scroll to Top